Kerala

വയനാട്ടിലെ ആദിവാസി അതിജീവനം തീസിസ്: മലയാളി ആര്‍ക്കിടെക്റ്റിന് ദേശീയ പുരസ്‌കാരം

വയനാട്ടിലെ ആദിവാസികളുടെ ജീവിതം, പരമ്പരാഗത ഭാഷ, സംസ്‌കാരം, കലകള്‍, വാസ്തുവിദ്യ, നാട്ടറിവ്, വൈദ്യം എന്നിവയൊക്കെ സംരക്ഷിച്ച് നിര്‍ത്തി അവര്‍ക്ക് എങ്ങിനെ അതിജീവനം സാധ്യമാക്കാം എന്ന് കാണിച്ച് ''പുനരുജ്ജീവനം'' എന്ന പേരില്‍ തയ്യാറാക്കിയ ആര്‍കിടെക്ചര്‍ തീസിസാണ് പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമാക്കിയത്.

വയനാട്ടിലെ ആദിവാസി അതിജീവനം തീസിസ്: മലയാളി ആര്‍ക്കിടെക്റ്റിന് ദേശീയ പുരസ്‌കാരം
X

കോഴിക്കോട്: വയനാട്ടിലെ ആദിവാസികളുടെ അതിജീവനം ലക്ഷ്യമാക്കിയുള്ള മലയാളി ആര്‍കിടെക്ട് വിദ്യാര്‍ഥിയുടെ തീസീസ് പ്രൊജക്ടിന് ദേശീയ അംഗീകാരം. കോഴിക്കോട്ടെ അവനി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈനിലെ 2016 ബാച്ചിലെ വിദ്യാര്‍ത്ഥി അലന്‍ ജോര്‍ജ്ജ് ജോസഫാണ് കൗണ്‍സില്‍ ഓഫ് അര്‍കിടെക്ചറിന്റെ 20021ലെ മികച്ച ആര്‍കിടെക്ചര്‍ തീതിസിനുള്ള അവാര്‍ഡിന് അര്‍ഹനായത്. 2021ലെ ജെ കെ ബെസ്റ്റ് ആര്‍കിടെക്ട് സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ അവാര്‍ഡും അലന്‍ ജോര്‍ജ്ജ് കരസ്ഥമാക്കി. 1,10,000 (ഒരുലക്ഷത്തി പതിനായിരം) രൂപയാണ് അവാര്‍ഡ് തുക. രാജ്യത്തെ അഞ്ഞൂറോളം ആര്‍കിടെക്ട് കോളജുകളിലെ വിദ്യാര്‍ത്ഥികളില്‍ നിന്നാണ് അലന്‍ജോര്‍ജ്ജ് തിരഞ്ഞെടുക്കപ്പെട്ടത്.

വയനാട്ടിലെ ആദിവാസികളുടെ ജീവിതം, പരമ്പരാഗത ഭാഷ, സംസ്‌കാരം, കലകള്‍, വാസ്തുവിദ്യ, നാട്ടറിവ്, വൈദ്യം എന്നിവയൊക്കെ സംരക്ഷിച്ച് നിര്‍ത്തി അവര്‍ക്ക് എങ്ങിനെ അതിജീവനം സാധ്യമാക്കാം എന്ന് കാണിച്ച് ''പുനരുജ്ജീവനം'' എന്ന പേരില്‍ തയ്യാറാക്കിയ ആര്‍കിടെക്ചര്‍ തീസിസാണ് പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമാക്കിയത്.

അന്യം നിന്നു പോകുന്ന ഗോത്രവര്‍ഗ ഭാഷയെ ശാക്തീകരിക്കുകയും, ഗോത്ര വിഭാഗങ്ങളുടെ പുനരുജ്ജീവനവും സാമൂഹിക പ്രതിരോധശേഷിയും കെട്ടിപ്പടുക്കുകയുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. കുറുവ ദ്വീപിനു സമീപം ഏഴര ഏക്കറില്‍ കമ്യൂണിറ്റി സെന്ററും ഇതിനോടു ചേര്‍ന്നു കിടക്കുന്ന 55 ഏക്കര്‍ നെല്‍പാടവും ഉള്‍പ്പെടുത്തിയാണ് അലന്‍ പ്രൊജക്ട് തീസിസ് തയ്യാറാക്കിയത്. വയനാട്ടിലെ പ്രധാന ഗോത്ര വര്‍ഗ്ഗങ്ങളായ പണിയ, അടിയ, കാട്ടുനായ്ക്ക, കുറുമര്‍, കുറിച്യര്‍ എന്നിവരെ കള്‍ച്ചറല്‍ സെന്ററിലേക്കും ഇവിടുത്തെ കൃഷിയിലേക്കും കൊണ്ടു വരികയാണ് ലക്ഷ്യം. പാരമ്പര്യമായി കൈമാറപ്പെട്ട മൂല്യങ്ങളും അറിവുകളും ഇവര്‍ പങ്കുവെയക്കും. ഗുരുകുല വിദ്യഭ്യാസ രീതിയില്‍ ആദിവാസി കുട്ടികള്‍ക്ക് വിദ്യഭ്യാസം നല്‍കും. ആദിവാസി മൂപ്പന്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ആയിരിക്കും ഗുരുക്കന്‍മാര്‍.

നാട്ടിലേക്ക് പറിച്ചു നടപ്പെട്ട ആദിവാസിക്ക് സ്വന്തം മൂല്യങ്ങള്‍ നഷ്ടമായി, നാഗരിക മൂല്യങ്ങള്‍ എത്തിപ്പിടിക്കാനുമായില്ല. കാട്ടറിവും സംസ്‌കാരവുമായി അവരെ ജീവിക്കാന്‍ വിടുക. ഒപ്പം പ്രാചീനമായ അറിവുകള്‍ നശിക്കാതെ സൂക്ഷിക്കുക. അതിനായി ഗോത്ര വര്‍ഗ്ഗക്കാരുടെ ശാക്തീകരണമാണ് കമ്യൂണിറ്റി സെന്റര്‍ മുന്നോട്ടു വയ്ക്കുന്നത്. മണ്ണ്, മുള, വൈക്കോല്‍ എന്നിവകൊണ്ടാണ് കമ്യൂണിറ്റി സെന്ററിന്റെ നിര്‍മാണം വിഭാവനം ചെയ്തിരിക്കുന്നത്.

സ്ഥലമുള്‍പ്പെടെ കണ്ടെത്തി ആദിവാസി അതിജീവനത്തിനായുള്ള പദ്ധതി രൂപരേഖ അലന്‍ തയ്യാറാക്കിയത് ദീര്‍ഘമായ പഠനങ്ങള്‍ കൊണ്ടാണ്. ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ ഏതെങ്കിലും എന്‍ജിഒകളോ, അല്ലെങ്കില്‍ സര്‍ക്കാരോ മുന്നോട്ടു വരുമെന്നുള്ള പ്രതീക്ഷയിലാണ് അലന്‍. കോട്ടയം സ്വദേശിയാണ് അലന്‍ ജോര്‍ജ്ജ് ജോസഫ് അനുപ് ജോസഫ് ജോര്‍ജ്ജിന്റെയും ആനി ജോസഫിന്റേയും മകനാണ്.

Next Story

RELATED STORIES

Share it