Kerala

സംസ്ഥാനത്ത് കാരുണ്യ ചികിൽസാ സഹായം നിലച്ചു

കാരുണ്യ പ്രകാരമുള്ള ധനസഹായത്തിന്റെ കാലയളവ് ദീർഘിപ്പിച്ച ഉത്തരവിൽ ആരോഗ്യ, നികുതി വകുപ്പുകൾ വ്യക്തത വരുത്താത്തതാണ് പ്രതിസന്ധിയിലേക്ക് നയിച്ചത്.

സംസ്ഥാനത്ത് കാരുണ്യ  ചികിൽസാ സഹായം നിലച്ചു
X

തിരുവനന്തപുരം: സംസ്ഥാനത്ത് കാരുണ്യ ബെനവലന്റ് ഫണ്ട് ഉപയോഗിച്ചുള്ള ചികിൽസാ സഹായം നിലച്ചു. കാരുണ്യ പ്രകാരമുള്ള ധനസഹായത്തിന്റെ കാലയളവ് ദീർഘിപ്പിച്ച ഉത്തരവിൽ ആരോഗ്യ, നികുതി വകുപ്പുകൾ വ്യക്തത വരുത്താത്തതാണ് പ്രതിസന്ധിയിലേക്ക് നയിച്ചത്. അർബുദ ബാധിതരായ രോഗികളിൽ പലരും തിങ്കളാഴ്ച മരുന്നു വാങ്ങാൻ ആർസിസിയിലെത്തിയപ്പോഴാണ് കാരുണ്യ ചിക്താസാ സഹായപദ്ധതി നിലച്ച വിവരമറിയുന്നത്. തുടർന്ന് പണമില്ലാത്തതിനാൽ ഇവർ മടങ്ങിപ്പോകുകയായിരുന്നു.

75 പേരാണ് ഒറ്റദിവസം ആർസിസിയിയിൽ മാത്രം കാരുണ്യ സഹായം ലഭിക്കില്ലെന്നറിഞ്ഞ് നിരാശരായി മടങ്ങിയത്. ഡയാലിസിസിനും മറ്റുമെത്തിയവർ കടം വാങ്ങിയും പണമടച്ച് ചികിൽ നടത്തി. കാരുണ്യ ബനവലന്റ് ഫണ്ടിൽ ഇനി ചികിൽസ നൽകില്ലെന്നാണ് സർക്കാർ , സ്വകാര്യ ആശുപത്രികൾ അറിയിച്ചിരിക്കുന്നത്. നികുതി വകുപ്പിന്റെ ഉത്തരവനുസരിച്ച് കാരുണ്യ ആനുകൂല്യം മേയ് 31 ന് അവസാനിച്ചു. എന്നാൽ 2021 മാർച്ച് 31 വരെ സഹായം നല്കുമെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുള്ളത്.

കഴിഞ്ഞ ദിവസവും ആരോഗ്യ മന്ത്രി ഇക്കാര്യം വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കിയെങ്കിലും നിർദേശം ഇതുവരെ നടപ്പായില്ല.വാക്കാലുള്ള പ്രസ്താവന കൊണ്ട് കാര്യമില്ലെന്നും നികുതി വകുപ്പിന്റെ വ്യക്തമായ ഉത്തരവില്ലാതെ പണമനുവദിക്കാനാകില്ലെന്നുമാണ് കാരുണ്യ ബനവലന്റ് ഫണ്ട് അധികൃതരുടേയും നിലപാട്. അർബുദ ബാധിതർ, അവയവ മാറ്റം നടത്തിയവർ, ഹീമോഫീലിയ രോഗികൾ തുടങ്ങി തുടർ ചികിൽസയിലുള്ള 40,000 ഓളം പേരാണ് ഇതോടെ ദുരിതത്തിലായത്.

Next Story

RELATED STORIES

Share it