Kerala

ട്രാന്‍സ്‌ജെന്‍ഡറെ ആക്രമിച്ച് പണം കവര്‍ന്ന സംഭവം : പ്രതി പിടിയില്‍

കൊടുങ്ങല്ലൂര്‍ സ്വദേശി മുഹമ്മദ് നബീല്‍ (സുബിന്‍-22) അണ് നോര്‍ത്ത് പോലീസിന്റെ പിടിയിലായത്.ഈ മാസം 23 തീയതി പുലര്‍ച്ചെ ഒരുമണിക്ക് കലൂര്‍ മണപ്പാട്ടി പറമ്പ് ഭാഗത്ത് യൂബര്‍ കാത്തുനിന്ന ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ആയ സാന്ദ്ര, അനുപമ, അനിരുധ്യ എന്നീ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ആണ് പ്രതികളുടെ ആക്രമണത്തിന് ഇരയായത്

ട്രാന്‍സ്‌ജെന്‍ഡറെ ആക്രമിച്ച് പണം കവര്‍ന്ന സംഭവം : പ്രതി പിടിയില്‍
X

കൊച്ചി: ട്രാന്‍സ്‌ജെന്‍ഡറെ ആക്രമിച്ച് പണം കവര്‍ന്ന കേസിലെ പ്രതിയെ എറണാകുളം ടൗണ്‍ നോര്‍ത്ത് പോലിസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂര്‍ സ്വദേശി മുഹമ്മദ് നബീല്‍ (സുബിന്‍-22) അണ് നോര്‍ത്ത് പോലീസിന്റെ പിടിയിലായത്.ഈ മാസം 23 തീയതി പുലര്‍ച്ചെ ഒരുമണിക്ക് കലൂര്‍ മണപ്പാട്ടി പറമ്പ് ഭാഗത്ത് യൂബര്‍ കാത്തുനിന്ന ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ആയ സാന്ദ്ര, അനുപമ, അനിരുധ്യ എന്നീ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ആണ് പ്രതികളുടെ ആക്രമണത്തിന് ഇരയായത്. ബൈക്കിലെത്തിയ പ്രതികള്‍ പരാതിക്കരോട് പണം ആവശ്യപ്പെടുകയാണ് ഉണ്ടായത്.ആവശ്യം നിരസിച്ച പരാതിക്കാരിയേയും മറ്റും പ്രതികള്‍ ദേഹോപദ്രവം ഏല്‍പ്പിക്കുകയും കൈയിലുണ്ടായിരുന്ന 15000/ രൂപ അപഹരിക്കുകയും ചെയ്തു.

തുടര്‍ന്നു സാന്ദ്രയുടെ പരാതിയില്‍ എറണാകുളം നോര്‍ത്ത് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അതിനെ തുടര്‍ന്നാണ് പ്രതി അറസ്റ്റിലാകുകയും ചെയ്തത്.സാന്ദ്രയുടെ പരാതിയില്‍ കേസ് എടുത്തില്ല എന്ന് ആരോപിച്ച് സാന്ദ്രയുടെ സുഹൃത്ത് ആവണി സ്റ്റേഷന് സമീപമുള്ള അത്തി മരത്തില്‍ കയറി താഴേക്ക് ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു.ഒന്നാം പ്രതി മിഥുന്‍ കൃഷ്ണയെ പോലിസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു .കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു എറണാകുളം ടൗണ്‍ നോര്‍ത്ത് ഇന്‍സ്‌പെക്ടര്‍ സിബി ടോം സബ് ഇന്‍സ്‌പെക്ടര്‍ വി ബിഅനസ്,എഎസ് ഐ വിനോദ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Next Story

RELATED STORIES

Share it