തീവണ്ടിയില്‍ ബാഗ് മോഷണം: മണിക്കൂറുകള്‍ക്കകം പ്രതി പിടിയില്‍
ലേഡീസ് ബാഗും, മൊബൈല്‍ ഫോണും മോഷണം പോയെന്ന് കാണിച്ച് ഒരു യാത്രിക എറണാകുളം റെയില്‍വേ പോലിസിന് പരാതി നല്‍കിയിരുന്നു. ഇ്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്

കൊച്ചി: തീവണ്ടിയില്‍ നിന്ന് യാത്രക്കാരിയുടെ ബാഗ് മോഷ്ടിച്ചയാളെ മണിക്കൂറുകള്‍ക്കകം എറണാകുളം റെയില്‍വേ പോലിസ് പിടികൂടി. ഇടുക്കി പെരുവന്താനം സ്വദേശി സ്റ്റീഫന്‍ (42) ആണ് പിടിയിലായത്. ലേഡീസ് ബാഗും, മൊബൈല്‍ ഫോണും മോഷണം പോയെന്ന് കാണിച്ച് ഒരു യാത്രിക എറണാകുളം റെയില്‍വേ പോലിസിന് പരാതി നല്‍കിയിരുന്നു ഇതേ തുടര്‍ന്ന് രാത്രിയോടെ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നടത്തിയ പരിശോധനയില്‍ അസ്വാഭാവികമായി ഒരാളെ പോലീസ് കണ്ടെത്തി. സംശയം തോന്നി ഇയാളെ ചോദ്യം ചെയ്യുന്നതിനിടയില്‍ ബാഗ് പരിശോധിച്ച പോലിസ് ബാഗിനകത്ത് മറ്റൊരു ലേഡീസ് ബാഗ് കണ്ടെത്തി. ബാഗിനകത്ത് നിന്ന് മൊബൈല്‍ ഫോണ്‍ കൂടി കണ്ടെത്തിയെങ്കിലും, ഇവ രണ്ടും തന്റെ ഭാര്യയുടേയാണെന്ന് പറഞ്ഞ് പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ ഭാര്യയുടെ ഫോണിലേക്ക് സ്വന്തം ഫോണില്‍ നിന്ന് വിളിക്കാന്‍ പോലിസ് ആവശ്യപ്പെട്ടതോടെ പ്രതി കുടുങ്ങി.
RELATED STORIES
സി എച്ച് മുഹമ്മദ് കോയ ജീവ ചരിത്രം പ്രകാശനം ചെയ്തു
2 Oct 2022 3:14 AM GMTആര്‍എസ്എസ് വിട്ട ഒരു ദലിത് കര്‍സേവകന്റെ കഥ
28 Jun 2022 6:46 AM GMTസ്ത്രീകളുടെ മലബാര്‍ കലാപം
24 Jun 2022 6:12 PM GMTയൂറോപ്യന്‍ ഭാവുകത്വത്തിലേക്ക് ചില്ലകള്‍ വീശുന്ന ഒരു വന്മരം
18 April 2022 1:42 PM GMT'എനിക്ക് ഹിന്ദുവാകാന്‍ കഴിഞ്ഞില്ല': ഉറപ്പായും വായിച്ചിരിക്കേണ്ട...
3 April 2022 7:03 AM GMT'സ്വവര്‍ഗ ലൈംഗികതയും ജെന്‍ഡര്‍ രാഷ്ട്രീയവും'; പുസ്തക പ്രകാശനം ഇന്ന്
26 March 2022 6:29 AM GMT