Kerala

തീവണ്ടികളിലെ എ സി കോച്ചുകളില്‍ മോഷണം നടത്തുന്നയാള്‍ പിടിയില്‍

മംഗലാപുരം മുതല്‍ തിരുവനന്തപുരം വരെ തീവണ്ടികളില്‍ എ സി കോച്ചുകളില്‍ മാത്രം യാത്ര ചെയ്ത് നാളുകളായി മോഷണങ്ങള്‍ നടത്തിവരികയായിരുന്നു പ്രതി. മാന്യനെന്ന് തോന്നിക്കാനായി വെള്ള വസ്ത്രം ധരിച്ച്, ജനറല്‍ ടിക്കറ്റെടുത്ത് ടിടിഇ മാരില്‍ നിന്നും എ സി കോച്ചുകളിലേക്ക് ടിക്കറ്റ് മാറ്റിയെടുത്താണ് ഇയാള്‍ മോഷണം നടത്തിയിരുന്നത്

തീവണ്ടികളിലെ എ സി കോച്ചുകളില്‍ മോഷണം നടത്തുന്നയാള്‍ പിടിയില്‍
X

കൊച്ചി: തീവണ്ടികളിലെ എ സി കോച്ചുകളില്‍ മോഷണം നടത്തുന്നയാള്‍ പിടിയില്‍. പള്ളുരുത്തി സ്വദേശി നാസറിനെ (45) ആണ് എറണാകുളം റെയില്‍വേ പോലിസ് അറസ്റ്റ് ചെയ്തത്. മംഗലാപുരം മുതല്‍ തിരുവനന്തപുരം വരെ തീവണ്ടികളില്‍ എ സി കോച്ചുകളില്‍ മാത്രം യാത്ര ചെയ്ത് നാളുകളായി മോഷണങ്ങള്‍ നടത്തിവരികയായിരുന്നു പ്രതി. മാന്യനെന്ന് തോന്നിക്കാനായി വെള്ള വസ്ത്രം ധരിച്ച്, ജനറല്‍ ടിക്കറ്റെടുത്ത് ടിടിഇ മാരില്‍ നിന്നും എ സി കോച്ചുകളിലേക്ക് ടിക്കറ്റ് മാറ്റിയെടുത്താണ് ഇയാള്‍ മോഷണം നടത്തിയിരുന്നത്. രണ്ടുമാസത്തിനിടയ്ക്ക് നടത്തിയ വിവിധ മോഷണങ്ങളിലായി ലാപ്‌ടോപ്പും ഐ ഫോണും ടാബും കാമറയും മറ്റും മോഷ്ടിച്ച കേസുകളിലാണ് ഇയാളുടെ അറസ്റ്റ്. റെയില്‍വേ പോലസ് എറണാകുളം ഡിവൈഎസ്പി കെ എം ജിജിമോന്റെ മേല്‍നോട്ടത്തില്‍ എറണാകുളം റെയില്‍വേ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അജി ജി നാഥിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപവല്‍്ക്കരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. എസ് ഐ ആന്റണി, എഎസ്‌ഐ. അജയകുമാര്‍, ജി മനോജ്, എസ് സി പി ഒ അനില്‍ സെബാസ്റ്റ്യന്‍, സി പി ഒമാരായ ശ്യാം, വിലാസ്, സുരേഷ്, അന്‍സില്‍, ആര്‍പിഎഫ്. ഉദ്യോഗസ്ഥരായ വിപിന്‍, ഷാജി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പശ്ചിമകൊച്ചിയിലെ വിവിധ സ്റ്റേഷനുകളില്‍ സാമ്പത്തിക തട്ടിപ്പുകളക്കം നിരവധി കേസുകള്‍ നാസറിന്റെ പേരില്‍ നിലവിലുണ്ടെന്ന് പോലിസ് പറഞ്ഞു. തീവണ്ടികളില്‍ മോഷണം നടത്തിക്കിട്ടുന്ന പണംകൊണ്ട് ആഡംബര ജീവിതം നടത്തി വരികയായിരുന്നുവെന്ന് പോലിസ് പറഞ്ഞു

Next Story

RELATED STORIES

Share it