Kerala

ആലുവയില്‍ ട്രാക്ക് അറ്റകുറ്റപ്പണികള്‍; നാളത്തെ രണ്ട് ട്രെയിനുകള്‍ റദ്ദാക്കി, മൂന്ന് ട്രെയിനുകള്‍ വൈകിയോടും

ആലുവയില്‍ ട്രാക്ക് അറ്റകുറ്റപ്പണികള്‍; നാളത്തെ രണ്ട് ട്രെയിനുകള്‍ റദ്ദാക്കി, മൂന്ന് ട്രെയിനുകള്‍ വൈകിയോടും
X


ആലുവ:
നാളെ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം. ആലുവയില്‍ ട്രാക്ക് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. രണ്ട് ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. പാലക്കാട് - എറണാകുളം മെമു (66609), എറണാകുളം - പാലക്കാട് മെമു (66610) എന്നീ ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. മൂന്ന് ട്രെയിനുകള്‍ വൈകിയോടും. ഇന്‍ഡോര്‍ - തിരുവനന്തപുരം നോര്‍ത്ത് എക്‌സ്പ്രസ് (22645), കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂട്ടീവ് (16308 ), സിക്കന്ദറാബാദ് - തിരുവനന്തപുരം സെന്‍ട്രല്‍ ശബരി (17230) എന്നീ ട്രെയിനുകളാണ് വൈകിയോടുന്നത്.

ഇന്‍ഡോര്‍ - തിരുവനന്തപുരം നോര്‍ത്ത് എക്‌സ്പ്രസ് ഒന്നര മണിക്കൂര്‍ വൈകിയായിരിക്കും ഓടുന്നത്. ഒരു മണിക്കൂറും 20 മിനിട്ടും വൈകിയായിരിക്കും കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂട്ടീവ് ഓടുക. കൂടാതെ സിക്കന്ദറാബാദ് - തിരുവനന്തപുരം സെന്‍ട്രല്‍ ശബരി അര മണിക്കൂര്‍ വൈകുമെന്നും റെയില്‍വേ അധികൃതര്‍ പുറത്തിറക്കിയ മുന്നറിയിപ്പില്‍ പറയുന്നു.

Next Story

RELATED STORIES

Share it