Kerala

ഇതരസംസ്ഥാനങ്ങളില്‍നിന്ന് വാളയാര്‍ ചെക്ക്‌പോസ്റ്റ് വഴി ഒറ്റദിവസം കേരളത്തിലെത്തിയത് 1,705 പേര്‍

939 പുരുഷന്‍മാരും 570 സ്ത്രീകളും 196 കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ 526 വാഹനങ്ങളിലായാണ് കേരളത്തിലേക്ക് എത്തിയത്.

ഇതരസംസ്ഥാനങ്ങളില്‍നിന്ന് വാളയാര്‍ ചെക്ക്‌പോസ്റ്റ് വഴി ഒറ്റദിവസം കേരളത്തിലെത്തിയത് 1,705 പേര്‍
X

പാലക്കാട്: ഇതരസംസ്ഥാനങ്ങളില്‍നിന്ന് വാളയാര്‍ ചെക്ക്‌പോസ്റ്റ് വഴി ഒറ്റദിവസം മാത്രം കേരളത്തിലെത്തിയത് 1,705 പേര്‍. മെയ് 20നു രാവിലെ 6 മുതല്‍ മെയ് 21നു രാവിലെ 6 വരെ 1,705 പേര്‍ കേരളത്തിലെത്തിയതായി സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്‍ മനോജ് കുമാര്‍ അറിയിച്ചു.

939 പുരുഷന്‍മാരും 570 സ്ത്രീകളും 196 കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ 526 വാഹനങ്ങളിലായാണ് കേരളത്തിലേക്ക് എത്തിയത്. 417 കാറുകള്‍, 64 ഇരുചക്രവാഹനങ്ങള്‍, 22 ട്രാവലറുകള്‍, 18 മിനി ബസുകള്‍, മൂന്നു ആംബുലന്‍സുകള്‍, രണ്ട് ഓട്ടോറിക്ഷ എന്നിവയാണ് അതിര്‍ത്തികടന്ന് കേരളത്തിലെത്തിയത്.

Next Story

RELATED STORIES

Share it