ടോമിൻ തച്ചങ്കരിയെ കേരള ഫിനാൻഷ്യൽ കോർപറേഷൻ എംഡിയായി നിയമിച്ചു
റോഡ് സേഫ്റ്റി കമ്മീഷണറായ എൻ ശങ്കർ റെഡ്ഢി വിരമിച്ച ഒഴിവിലാണു തച്ചങ്കരിക്ക് ഡിജിപിയായി സ്ഥാനക്കയറ്റം നൽകിയത്.

തിരുവനന്തപുരം: ഡിജിപിയായി സ്ഥാനക്കയറ്റം കിട്ടിയ ടോമിൻ ജെ തച്ചങ്കരിയെ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ എംഡിയായി നിയമിച്ചു. നിലവിൽ ക്രൈംബ്രാഞ്ച് മേധാവിയായിരുന്നു.
റോഡ് സേഫ്റ്റി കമ്മീഷണറായ എൻ ശങ്കർ റെഡ്ഢി വിരമിച്ച ഒഴിവിലാണു തച്ചങ്കരിക്ക് ഡിജിപിയായി സ്ഥാനക്കയറ്റം നൽകിയത്. അടുത്ത വർഷം ജൂണിൽ സംസ്ഥാന പോലിസ് മേധാവി പദവിയിൽനിന്നു ലോക്നാഥ് ബെഹ്റ വിരമിക്കുമ്പോൾ സംസ്ഥാനത്തെ ഏറ്റവും സീനിയർ ഐപിഎസ് ഉദ്യോഗസ്ഥനായിരിക്കും തച്ചങ്കരി. മൂന്നു വർഷത്തെ സേവനകാലാവധിയാണു തച്ചങ്കരിക്ക് ഇനിയുള്ളത്.
കോഴിക്കോട്, ആലപ്പുഴ, ഇടുക്കി, എറണാകുളം, പാലക്കാട്, കണ്ണൂർ ജില്ലകളിൽ പോലിസ് മേധാവി ആയിരുന്നു. കണ്ണൂർ റേഞ്ച് ഐജി, പോലിസ് ഹെഡ് ക്വാർട്ടേഴ്സ് എഡിജിപി, ട്രാൻസ്പോർട്ട് കമ്മീഷണർ, ഫയർ ഫോഴ്സ് മേധാവിയായും നിരവധി പൊതുമേഖലാ സ്ഥാപനങ്ങളുടെ തലവനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
RELATED STORIES
സൗദി യുവതിയുടെ ലൈംഗിക അതിക്രമ പരാതി: വ്ളോഗര് ഷാക്കിര് സുബ്ഹാനെതിരെ...
25 Sep 2023 5:42 AM GMTആര് എസ് എസ് നേതാവിന്റെ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത പി കെ...
24 Sep 2023 5:55 AM GMTമന്ത്രി വീണാ ജോര്ജിനെതിരായ അധിക്ഷേപം: കെ എം ഷാജിക്കെതിരേ കേസ്
23 Sep 2023 10:48 AM GMTപിണങ്ങിപ്പോയി എന്നത് മാധ്യമസൃഷ്ടി; വിശദീകരണവുമായി മുഖ്യമന്ത്രി
23 Sep 2023 10:39 AM GMTനിപ ഭീതിയൊഴിയുന്നു; കോഴിക്കോട് തിങ്കളാഴ്ച മുതല് സ്കൂളുകള് തുറക്കും
23 Sep 2023 10:26 AM GMT72 വെബ്സൈറ്റുകളും ലോണ് ആപ്പുകളും നീക്കം ചെയ്യണം; ഗൂഗിളിന് നോട്ടീസ്...
23 Sep 2023 6:22 AM GMT