Kerala

സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ക്ഡൗൺ

ശനി, ഞായർ ദിവസങ്ങളിൽ സമ്പൂർണ ലോക്ക്ഡൗൺ ആണെങ്കിലും സർവകലാശാലകൾ നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് മാറ്റമില്ല

സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ക്ഡൗൺ
X

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ശനി, ഞായർ ദിവസങ്ങളിൽ സമ്പൂർണ ലോക്ക്ഡൗൺ ആയിരിക്കും. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്കുമാത്രമാണ് തുറക്കാൻ അനുമതി. ഹോട്ടലുകളിൽനിന്ന് ഹോം ഡെലിവറിയും അനുവദിക്കും. നിർമാണപ്രവർത്തനങ്ങൾ നിയന്ത്രണങ്ങളോടെ അനുവദിക്കും.

കൊവിഡ് സാഹചര്യം വിലയിരുത്താനുള്ള വകുപ്പുതല അവലോകന യോഗം ശനിയാഴ്ച വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേരും. പുതിയ നിയന്ത്രണങ്ങളും ഇളവുകളും വന്നശേഷമുള്ള നാലുദിവസത്തെ സ്ഥിതി യോഗം അവലോകനം ചെയ്യും.

ശനി, ഞായർ ദിവസങ്ങളിൽ സമ്പൂർണ ലോക്ക്ഡൗൺ ആണെങ്കിലും സർവകലാശാലകൾ നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് മാറ്റമില്ല. പരീക്ഷയ്ക്കു പോകുന്ന വിദ്യാർഥികൾക്കും അധ്യാപകർക്കും അതുമായി ബന്ധപ്പെട്ട ജീവനക്കാർക്കും യാത്രാനുമതിയുണ്ട്. മതിയായ രേഖകൾ കൈയിൽ കരുതണം.

Next Story

RELATED STORIES

Share it