ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിൽ ആശങ്ക പ്രകടിപ്പിച്ച് ടി എൻ പ്രതാപൻ
കെപിസിസി നേതൃയോഗത്തിലാണ് പ്രതാപന്റെ പ്രതികരണം. വിചാരിക്കാത്ത അടിയൊഴുക്കുകൾ ഉണ്ടായേക്കാമെന്ന് പ്രതാപൻ ആശങ്ക പ്രകടിപ്പിച്ചതായാണ് സൂചന.

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിൽ ആശങ്ക പ്രകടിപ്പിച്ച് തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാർഥി ടി എൻ പ്രതാപൻ. കെപിസിസി നേതൃയോഗത്തിലാണ് പ്രതാപന്റെ പ്രതികരണം. വിചാരിക്കാത്ത അടിയൊഴുക്കുകൾ ഉണ്ടായേക്കാമെന്ന് പ്രതാപൻ ആശങ്ക പ്രകടിപ്പിച്ചതായാണ് സൂചന.
എൻഡിഎയിലെ സുരേഷ് ഗോപിയുടെ സ്ഥാനാർഥിത്വം തിരിച്ചടിയായേക്കുമെന്നും ഹിന്ദുവോട്ടുകളിൽ ചോർച്ച സംഭവിച്ചേക്കാമെന്നും പ്രതാപൻ പറഞ്ഞു. ആർഎസ്എസിന്റെ പ്രവർത്തനം ശക്തമായിരുന്നുവെന്നാണ് വിലയിരുത്തല്‍. കോൺഗ്രസിനു ലഭിക്കേണ്ട ഹിന്ദുവോട്ടുകളും നായർ വോട്ടുകളും ബിജെപിക്കു പോയിട്ടുണ്ട്. നെഗറ്റീവ് ഫലവും പ്രതീക്ഷിക്കാമെന്ന് പ്രതാപൻ പറഞ്ഞു.
തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, വടകര മണ്ഡലങ്ങളിൽ കോൺഗ്രസിൽ നിന്നുള്ള പലരും പ്രചരണ രംഗത്ത് സജീവമല്ലെന്ന പരാതി തിരഞ്ഞെടുപ്പ് സമയത്ത് ഉയര്‍ന്നിരുന്നു. പാലക്കാട് സ്ഥാനാര്‍ഥിക്കെതിരേയും പരാതി ഉയർന്നിരുന്നു. ഇക്കാര്യങ്ങളെല്ലാം കെപിസിസി വിശദമായി ചര്‍ച്ച ചെയ്തുവെന്നാണ് സൂചന.
RELATED STORIES
ശ്രീനഗറില് ലുലുവിന്റെ ഹൈപ്പര്മാര്ക്കറ്റ് വരുന്നു
20 March 2023 12:10 PM GMTമെഡിക്കല് കോളേജില് യുവതിക്ക് നേരെ ലൈംഗിക പീഡനം; എസ് ഡി പി ഐ...
20 March 2023 12:04 PM GMTആര്ച്ച് ബിഷപ്പിന്റെ പ്രസ്താവന ന്യൂനപക്ഷ സമൂഹങ്ങളെ ഒറ്റുകൊടുക്കുന്നത്: ...
20 March 2023 12:01 PM GMTമെഡിക്കല് കോളേജ് പീഢനം ഞെട്ടിക്കുന്നത് : കെ ഷെമീര്
20 March 2023 8:45 AM GMTകോഴിക്കോട് മെഡിക്കല് കോളജിലെ പീഡനം; അറ്റന്ഡര് അറസ്റ്റില്
20 March 2023 8:38 AM GMTദേവികുളം എംഎല്എ എ രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി ഹൈക്കോടതി
20 March 2023 6:51 AM GMT