Kerala

ചിപ്പിലിത്തോട് തുഷാരഗിരി റോഡ് യാഥാര്‍ത്ഥ്യമായി

22 കോടി രൂപ ചെലവിട്ടാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 115 പേരാണ് റോഡിന് സൗജന്യമായി സ്ഥലം നല്‍കിയത്.

ചിപ്പിലിത്തോട് തുഷാരഗിരി റോഡ് യാഥാര്‍ത്ഥ്യമായി
X
വയനാട്: ചിപ്പിലിത്തോട് തുഷാരഗിരി റോഡ് പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തു.വയനാട് ചുരത്തെയും തുഷാരഗിരി വിനോദ സഞ്ചാര കേന്ദ്രത്തെയും ബന്ധിപ്പിക്കുന്ന പാതയാണ് തുറന്നുകൊടുത്തത്.ടൂറിസ്റ്റ് കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ഈ വഴി സഞ്ചാരികളെ ആകര്‍ഷിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. 22 കോടി രൂപ ചെലവിട്ടാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. പിടിഎസ് ഹൈടെക്ക് പ്രൊജക്ട് ഇന്ത്യ ഗ്രൂപ്പിനായിരുന്നു നിര്‍മ്മാണ ചുമതല. തുഷാരഗിരിയിലെ പുതിയ പാലത്തിലൂടെ കടന്നുവരുന്ന റോഡ് താമരശ്ശേരി ചുരത്തിലെ ദേശീയ പാതയുമായി കൂടിച്ചേരും. 115 പേരാണ് റോഡിന് സൗജന്യമായി സ്ഥലം നല്‍കിയത്. ഒരു സെന്റ് മുതല്‍ 65 സെന്റ് സ്ഥലം വരെ നല്‍കിയവര്‍ ഇക്കൂട്ടത്തിലുണ്ട്. തെങ്ങും കവുങ്ങും റബ്ബറുമുള്‍പ്പെടെ മുറിച്ച് മാറ്റിയാണ് പലരും റോഡിനായി സ്ഥലം വിട്ടുകൊടുത്തത്.റോഡിന്റെ ഉദ്ഘാടനം പൊതുമരാമത്ത്‌വകുപ്പ് മന്ത്രി ജി സുധാകരന്‍ നിര്‍വ്വഹിച്ചു.തുഷാരഗിരി പാത തീരദേശ മലയോര ടൂറിസം മേഖലകള്‍ക്ക് പുതിയ മുതല്‍കൂട്ടവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

Next Story

RELATED STORIES

Share it