Kerala

അരൂർ മണ്ഡലത്തിൽ തുഷാർ വെള്ളാപ്പള്ളി സ്ഥാനാർഥിയാവണമെന്ന് ബിജെപി

എസ്എൻഡിപി യോഗത്തിന് മണ്ഡലത്തിലുള്ള സ്വാധീനം കൂടി കണക്കിലെടുത്താണ് ബിജെപി നീക്കം. ഒപ്പം ബിജെപി വിരുദ്ധ നിലപാട് തുടരുന്ന വെള്ളാപ്പള്ളിയെ സമ്മർദ്ദത്തിലാക്കുകയും ലക്ഷ്യമാണ്. എന്നാൽ, അരൂരിൽ മൽസരിക്കുന്നതിനോട് തുഷാറിന് താൽപര്യമില്ലെന്നാനാണ് സൂചന.

അരൂർ മണ്ഡലത്തിൽ തുഷാർ വെള്ളാപ്പള്ളി സ്ഥാനാർഥിയാവണമെന്ന് ബിജെപി
X

ആലപ്പുഴ: ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അരൂർ നിയമസഭാ മണ്ഡലത്തിൽ ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി എൻ ഡിഎ സ്ഥാനാർഥിയാവണമെന്ന് ബിജെപി. ബിഡിജെഎസ്സുമായി നടന്ന ഉഭയകക്ഷി ചർച്ചയിലാണ് ഈ ആവശ്യം ബിജെപി മുന്നോട്ടുവച്ചത്. ഉപതിരഞ്ഞെടുപ്പുകളിൽ പ്രധാന നേതാക്കളെല്ലാം മൽസരത്തിനിറങ്ങുമ്പോൾ തുഷാറും മത്സരരംഗത്ത് ഉണ്ടാവണമെന്നാണ് ബിജെപിയുടെ നിലപാട്. എസ്എൻഡിപി യോഗത്തിന് മണ്ഡലത്തിലുള്ള സ്വാധീനം കൂടി കണക്കിലെടുത്താണ് ബിജെപി നീക്കം. ഒപ്പം ബിജെപി വിരുദ്ധ നിലപാട് തുടരുന്ന വെള്ളാപ്പള്ളിയെ സമ്മർദ്ദത്തിലാക്കുകയും ലക്ഷ്യമാണ്. എന്നാൽ, അരൂരിൽ മൽസരിക്കുന്നതിനോട് തുഷാറിന് താൽപര്യമില്ലെന്നാനാണ് സൂചന.

ഏറെ തർക്കത്തിനൊടുവിലാണ് അരൂർ സീറ്റ് ബിഡിജെഎസിന് ലഭിച്ചത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് അഞ്ചിടങ്ങളിൽ ബിജെപിയുടെ പ്രമുഖ നേതാക്കൾ സ്ഥാനാർഥികളാവും. ഈ സാഹചര്യത്തിൽ അരൂരിൽ ശക്തമായ മൽസരത്തിന് തുഷാർ വേണമെന്നാണ് നിർദ്ദേശം. എന്നാല്‍, എസ്എൻഡിപി പിന്തുണയില്ലാതെ അരൂരിൽ ഇറങ്ങുന്നതിന് തുഷാറിന് താൽപര്യമില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 27753 വോട്ടാണ് ബിഡിജെഎസ് സ്ഥാനാർഥിക്ക് അരൂരിൽ കിട്ടിയത്. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ സീറ്റിൽ എൻഡിഎയ്ക്ക് വോട്ട് കുറഞ്ഞ ഏക നിയമസഭാ മണ്ഡലം അരൂരാണ്. 25, 250 വോട്ട് മാത്രമാണ് നേടാനായത്.

Next Story

RELATED STORIES

Share it