തൃശൂര്‍ പൂരം: 19ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു; മുന്‍നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല
BY FAR17 April 2024 7:08 AM GMT
X
FAR17 April 2024 7:08 AM GMT
തൃശൂര്‍ പൂരത്തോടനുബന്ധിച്ച് ഏപ്രില്‍ 19ന് തൃശൂര്‍ താലൂക്കുപരിധിയില്‍ ഉള്‍പ്പെടുന്ന എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. മുന്‍നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും, കേന്ദ്രസംസ്ഥാന, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമല്ല.
19ന് പുലര്‍ച്ചെ രണ്ടു മണി മുതല്‍ 20ന് ഉച്ചയ്ക്ക് രണ്ടുവരെ (36 മണിക്കൂര്‍) തൃശൂര്‍ കോര്പറേഷന് പരിധിയില്‍ ഉള്‍പ്പെട്ട എല്ലാ മദ്യവില്പനശാലകളും കള്ള് ഷാപ്പ്, ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍, ബാര്‍ എന്നിവ പൂര്‍ണമായും അടച്ചിടുന്നതിനും മദ്യം, മറ്റു ലഹരി വസ്തുക്കളുടെ വില്പനയും നിരോധിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.
Next Story
RELATED STORIES
യുജിസി നെറ്റ് പരീക്ഷ മാറ്റിവച്ചു
30 April 2024 6:02 AM GMTഉന്നതര്‍ക്ക് വഴങ്ങാന്‍ വിദ്യാര്‍ഥിനികളെ പ്രേരിപ്പിച്ചു; പ്രൊഫസര്‍...
30 April 2024 5:52 AM GMTമണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തി അതിക്രമത്തിന് ഇരയാക്കിയ...
30 April 2024 5:39 AM GMT'തൊഴിലാളി ദിനമാണ്, ഹാജരാകാൻ കഴിയില്ല'; ഇഡി ഉദ്യോഗസ്ഥരോട് തട്ടിക്കയറി...
30 April 2024 5:38 AM GMTഗസയില്‍ 40 ദിവസം വെടിനിര്‍ത്താന്‍ ഇസ്രായേല്‍ നിര്‍ദേശം
30 April 2024 5:27 AM GMTകണ്ണൂര്‍ ചെറുകുന്നില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു മരണം
29 April 2024 7:30 PM GMT