തൃശൂര്‍ പെരിങ്ങോട്ടുകരയില്‍ നവവധു മരിച്ച സംഭവം: വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു
വനിതാ കമ്മീഷന് അംഗം അഡ്വ.ഷിജി ശിവജിയുടെ നിര്‍ദേശപ്രകാരമാണ് കേസെടുത്തത്. തൃശൂര്‍ പോലിസ് സൂപ്രണ്ടിനോട് റിപോര്‍ട്ട് തേടുമെന്നും ഷിജി ശിവജി അറിയിച്ചു.
തൃശൂര്‍: പെരിങ്ങോട്ടുകരയില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ നവവധു മരിച്ച സംഭവത്തില്‍ കേരള വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു. വനിതാ കമ്മീഷന് അംഗം അഡ്വ.ഷിജി ശിവജിയുടെ നിര്‍ദേശപ്രകാരമാണ് കേസെടുത്തത്. തൃശൂര്‍ പോലിസ് സൂപ്രണ്ടിനോട് റിപോര്‍ട്ട് തേടുമെന്നും ഷിജി ശിവജി അറിയിച്ചു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. പെരിങ്ങോട്ടുകരയില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ നവവധു മരിച്ച സംഭവം കൊലപാതകമാണെന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളുണ്ടായിട്ടും അന്വേഷണത്തില്‍ പോലിസ് അനാസ്ഥ വരുത്തി.
മരണം നടന്ന് അഞ്ചുമാസം പിന്നിട്ടിട്ടും മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരാനാവാത്തത് ഉന്നത ഇടപെടല്‍ മൂലമാണെന്നും മരിച്ച ശ്രുതിയുടെ അച്ഛന് സുബ്രഹ്മണ്യന് മാധ്യമങ്ങളോട് പറഞ്ഞു. ജനുവരി ആറിനാണ് പെരിങ്ങോട്ടുകരയിലെ ഭര്‍തൃഗൃഹത്തില്‍ ശ്രുതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശുചിമുറിയില്‍ കുഴഞ്ഞുവീണ് മരിച്ചുവെന്നായിരുന്നു പ്രാഥമിക വിലയിരുത്തല്‍. 38 ദിവസത്തിന് ശേഷം ലഭ്യമായ പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ കഴുത്തില്‍ മര്‍ദം ചെലുത്തിയതിന്റെ പാടുകളും നെറ്റിയിലും മാറിലും മുറിവുകളും കണ്ടെത്തി. ഇതോടെയാണ് മരണം കൊലപാകമാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തിയത്.
RELATED STORIES
സിനിമ-സീരിയല്‍ നടി കനകലത അന്തരിച്ചു
6 May 2024 5:50 PM GMTപ്രതിപക്ഷവും വലതുപക്ഷ മാധ്യമങ്ങളും കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ...
6 May 2024 3:32 PM GMTതിരക്കഥാകൃത്തും സംവിധായകനുമായ ഹരികുമാര്‍ അന്തരിച്ചു
6 May 2024 3:15 PM GMTആലുവയിലെ വീട്ടിൽനിന്ന് നാല് തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തു;...
6 May 2024 11:39 AM GMTലൈംഗിക അതിക്രമ പരാതി: ബംഗാൾ ഗവര്‍ണറെ അനുകൂലിച്ച് ബംഗാളിലെ സിപിഎം...
6 May 2024 11:36 AM GMTഉംറ നിര്‍വഹിക്കുന്നതിനിടെ കണ്ണൂര്‍ സ്വദേശിനിയായ യുവതി മക്കയില്‍...
6 May 2024 10:08 AM GMT