Kerala

മാനസിക രോഗികള്‍ക്ക് നല്‍കുന്ന ലക്ഷം രൂപയുടെ മയക്കുമരുന്നുമായി മൂന്ന് യുവാക്കള്‍ പിടിയില്‍

പള്ളുരുത്തി കണ്ണംമാലി സ്വദേശികളായ സേവ്യര്‍ അജയ്(20),റിബിന്‍(20), ക്രിസ്റ്റി റോയ്(21) എന്നിവരെയാണ് സെന്‍ട്രല്‍ പോലിസ് പിടികൂടിയത്. ഇവരില്‍നിന്നും 200 എണ്ണം നൈട്രോസാന്‍ മയക്കുമരുന്ന് ഗുളികകളും പിടിച്ചെടുത്തിട്ടുണ്ട്. പോണ്ടിച്ചേരിയില്‍നിന്നും ഒരു സ്ട്രിപ്പിന് 50 രൂപയ്ക്ക് വാങ്ങുന്ന ഗുളിക കൊച്ചിയില്‍ 500 രൂപയ്ക്കാണ് വില്‍പന നടത്തുന്നത്.

മാനസിക രോഗികള്‍ക്ക് നല്‍കുന്ന ലക്ഷം രൂപയുടെ മയക്കുമരുന്നുമായി മൂന്ന് യുവാക്കള്‍ പിടിയില്‍
X

കൊച്ചി: മാനസിക രോഗികള്‍ക്ക് നല്‍കുന്ന ലക്ഷം രൂപയുടെ മയക്കുമരുന്നുമായി മൂന്ന് യുവാക്കളെ എറണാകുളം സെന്‍ട്രല്‍ പോലിസ് പിടികൂടി. പള്ളുരുത്തി കണ്ണംമാലി സ്വദേശികളായ സേവ്യര്‍ അജയ്(20),റിബിന്‍(20), ക്രിസ്റ്റി റോയ്(21) എന്നിവരെയാണ് സെന്‍ട്രല്‍ പോലിസ് പിടികൂടിയത്. ഇവരില്‍നിന്നും 200 എണ്ണം നൈട്രോസാന്‍ മയക്കുമരുന്ന് ഗുളികകളും പിടിച്ചെടുത്തിട്ടുണ്ട്. പോണ്ടിച്ചേരിയില്‍നിന്നും ഒരു സ്ട്രിപ്പിന് 50 രൂപയ്ക്ക് വാങ്ങുന്ന ഗുളിക കൊച്ചിയില്‍ 500 രൂപയ്ക്കാണ് വില്‍പന നടത്തുന്നത്. വിദ്യാര്‍ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് മയക്കുമരുന്ന് എത്തിച്ചിരുന്നത്.

ഒരു ഗുളിക കഴിച്ചാല്‍ 24 മണിക്കൂര്‍ നേരം ലഹരി ലഭിക്കും. ഡോക്ടര്‍മാരുടെ നിര്‍ദേശമില്ലാതെ നൈട്രോസാന്‍ ഗുളിക വാങ്ങുന്നത് പത്തുവര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ചാത്യാത്ത് ഭാഗത്തുനിന്ന് ഞായറാഴ്ചയാണ് എസ്‌ഐ കെ സുനുമോന്റെ നേതൃത്വത്തില്‍ പ്രതികളെ പിടികൂടിയത്. എസിപി കെ ലാല്‍ജി, സിഐ എ അനന്തലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു. സീനിയര്‍ സിപിഒ സുധീര്‍, സിപിഒമാരായ ഷിബു, ഇഗ്‌നേഷ്യസ്, ഇസ്ഹാഖ്, രഞ്ജിത്, ശര്‍മ പ്രസാദ് എന്നിവരും പോലിസ് സംഘത്തിലുണ്ടായിരുന്നു.






Next Story

RELATED STORIES

Share it