Kerala

ഇരുവഴിഞ്ഞിപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി

ആനക്കാംപൊയില്‍ കിളിക്കല്ലിലാണ് സംഭവം. മുക്കം നീലേശ്വരം സ്വദേശി ആദില്‍ (20), കൊടിയത്തൂര്‍ സ്വദേശി റാസിം (20), തിരുവമ്പാടി സ്വദേശി ബിന്‍ സിന്‍ (20) എന്നിവരാണ് മലവെള്ളപ്പാച്ചിലില്‍ പുഴയില്‍ കുടുങ്ങിയത്.

ഇരുവഴിഞ്ഞിപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി
X

കോഴിക്കോട്: ഇരുവഴിഞ്ഞിപ്പുഴയില്‍ കുളിക്കുന്നതിനിടെ കനത്ത മലവെള്ളപ്പാച്ചിലില്‍ കുടുങ്ങിയ വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി. ആനക്കാംപൊയില്‍ കിളിക്കല്ലിലാണ് സംഭവം. മുക്കം നീലേശ്വരം സ്വദേശി ആദില്‍ (20), കൊടിയത്തൂര്‍ സ്വദേശി റാസിം (20), തിരുവമ്പാടി സ്വദേശി ബിന്‍ സിന്‍ (20) എന്നിവരാണ് മലവെള്ളപ്പാച്ചിലില്‍ പുഴയില്‍ കുടുങ്ങിയത്. പുഴയില്‍ കുളിക്കാനിറങ്ങിയ മൂവര്‍സംഘം 3.30 ഓടെ മലവെള്ളപ്പാച്ചിലില്‍ പുഴയുടെ മധ്യഭാഗത്ത് കുടുങ്ങുകയായിരുന്നു.

പതങ്കയത്ത് ഒഴുക്കില്‍പെട്ട കൊണ്ടോട്ടി സ്വദേശി ആശിഖിനായി അഞ്ചാം ദിവസവും തിരച്ചില്‍ തുടരുന്നതിനിടെയാണ് പുഴയില്‍ വീണ്ടും സഞ്ചാരികള്‍ അപകടത്തില്‍പ്പെട്ടത്. പതങ്കയത്തുനിന്ന് തിരച്ചില്‍ നിര്‍ത്തി മുക്കം ഫയര്‍ഫോഴ്‌സും സന്നദ്ധസംഘടനകളുമെത്തിയെങ്കിലും ഇവരുടെ അടുത്തേക്ക് എത്തിപ്പെടാന്‍ ആദ്യം സാധിച്ചിരുന്നില്ല. ഇതോടെ ഇവരോട് പുഴയുടെ മറുകരയില്‍ വനത്തിലേക്ക് നീങ്ങാന്‍ ആവശ്യപ്പെട്ടിരുന്നു. വനത്തിനുള്ളിലേക്ക് യാത്രതിരിച്ച ഫയര്‍ഫോഴ്‌സ് സംഘമാണ് ഇവരെ രക്ഷിച്ചത്.

Next Story

RELATED STORIES

Share it