മാരക ലഹരി മരുന്നുകളുമായി മൂന്നുപേര്‍ എക്‌സൈസ് പിടിയില്‍
ഫോക്‌സ് വാഗണ്‍ പോളോ കാറും 1.100 ഗ്രാം എംഡിഎംഎയും മൂന്ന് സ്ട്രിപ്പുകളിലായി 52 സ്പാസ്‌മോ പ്രോക്‌സിവോണ്‍(ടാപന്റഡോള്‍) ഗുളികകളും പിടിച്ചെടുത്തു

കണ്ണൂര്‍: മാരക ലഹരിമരുന്നായ എംഡിഎംഎ, ലഹരി ഗുളികയായ സ്പാസ്‌മോ പ്രോക്‌സിവോണ്‍ എന്നിവ കടത്തിക്കൊണ്ടുവരിയായിരുന്ന മൂന്നുപേരെ പേരാവൂര്‍ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ചൊക്ലി സ്വദേശി മുഹമ്മദ് റയീസ്(29), തലശ്ശേരി ധര്‍മ്മടം സഫ ക്വാര്‍ട്ടേഴ്‌സില്‍ കെ വി ഷുഹൈബ്(28), ഈസ്റ്റ് പള്ളൂര്‍ സ്വദേശി ഷാദ് ഹൗസില്‍ സി എച്ച് തന്‍സീം(30) എന്നിവരാണ് പിടിയിലായത്. മുരിങ്ങോടി ഭാഗത്ത് എക്‌സൈസ് നടത്തിയ വാഹന പരിശോധനയില്‍ ഫോക്‌സ് വാഗണ്‍ പോളോ കാറും 1.100 ഗ്രാം എംഡിഎംഎയും മൂന്ന് സ്ട്രിപ്പുകളിലായി 52 സ്പാസ്‌മോ പ്രോക്‌സിവോണ്‍(ടാപന്റഡോള്‍) ഗുളികകളും പിടിച്ചെടുത്തു. എംഡിഎംഎ മയക്കുമരുന്ന് സിന്തറ്റിക്ക് മയക്കുമരുന്നുകളില്‍ ഏറ്റവും വീര്യം കൂടിയ ഇനത്തില്‍ പെട്ടതും അന്താരാഷ്ട്ര വിപണിയില്‍ കൂടുതല്‍ വിലപിടിപ്പുള്ളതുമാണ്. ഒരു കിലോ എംഡിഎംഎയ്ക്ക് കോടികള്‍ വില വരും. 10 ഗ്രാം എംഡിഎംഎ കൈവശം വയ്ക്കുന്നത് 20 വര്‍ഷം വരെ തടവോ വധശിക്ഷയോ ലഭിക്കാവുന്ന കുറ്റമാണ്. പ്രതികളെ കൂത്തുപറമ്പ് കോടതിയില്‍ ഹാജരാക്കി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ കെ വിജേഷിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍മാരായ എം ബി സുരേഷ്ബാബു, എം പി സജീവന്‍, പി സി ഷാജി, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ വി എന്‍ സതീഷ്, പി എസ് ശിവദാസന്‍, കെ ശ്രീജിത്ത്, എന്‍ സി വിഷ്ണു, എക്‌സൈസ് ഡ്രൈവര്‍ കെ ടി ജോര്‍ജ്ജ് പങ്കെടുത്തു.
RELATED STORIES
കോട്ടയം മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു
29 March 2023 2:13 PM GMTകെ സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം: നിന്ദ്യവും...
29 March 2023 11:40 AM GMTരാമനവമി ഘോഷയാത്ര; ആക്രമണം ഭയന്ന് ഹൈദരാബാദില്‍ മസ്ജിദുകളും ദര്‍ഗകളും...
29 March 2023 9:55 AM GMTശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവം; യുവതിക്ക്...
29 March 2023 8:25 AM GMTകര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 10ന്; വോട്ടെണ്ണല്‍ 13ന്
29 March 2023 8:02 AM GMTസിപിഎം വനിതാ നേതാക്കള്‍ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMT