സംസ്ഥാന സര്‍ക്കാരിന്റെ മൂന്ന് വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്‌തു
തൊടുപുഴയില്‍ അമ്മയുടെ കാമുകന്റെ ക്രൂരമര്‍ദ്ദനമേറ്റ് ഏഴ് വയസുകാരന്‍ മരിച്ച സംഭവത്തില്‍ പ്രതികളെ രക്ഷപ്പെടുത്താന്‍ ശ്രമം നടക്കുന്നുവെന്ന് ആരോപിച്ചാണ് ഹാക്കിങ്.

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മൂന്ന് സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്‌തു. കേരള സൈബര്‍ വാരിയേഴ്‌സ് എന്ന കൂട്ടായ്‌മയാണ് ഇതിന് പിന്നില്‍. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ, ബാലാവകാശ കമ്മീഷന്‍, സംസ്ഥാന നിയമ വകുപ്പ് എന്നിവയുടെ വെബ്സൈറ്റുകളാണ് ഹാക്ക് ചെയ്‌തത്.
തൊടുപുഴയില്‍ അമ്മയുടെ കാമുകന്റെ ക്രൂരമര്‍ദ്ദനമേറ്റ് ഏഴ് വയസുകാരന്‍ മരിച്ച സംഭവത്തില്‍ പ്രതികളെ രക്ഷപ്പെടുത്താന്‍ ശ്രമം നടക്കുന്നുവെന്ന് ആരോപിച്ചാണ് ഹാക്കിങ്. സംഭവത്തില്‍ കുട്ടിയുടെ അമ്മയ്‌ക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ലെന്നും ഇതിന് പിന്നില്‍ വന്‍ രാഷ്ട്രീയ ഇടപെടലുണ്ടെന്ന് സംശയിക്കുന്നതായും സൈബര്‍ വാരിയേഴ്സ് ആരോപിക്കുന്നു. കുട്ടിക്ക് നീതി വേണമെന്നും അമ്മയെ അറസ്റ്റ് ചെയ്യണമെന്നുമാണ് കേരള സൈബർ വാരിയേഴ്സിന്റ ആവശ്യം.
വെബ്സൈറ്റ് ഹാക്ക് ചെയ്‌തത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഉടന്‍ തന്നെ തകരാര്‍ പരിഹരിക്കുമെന്നും മനുഷ്യാവകാശ കമ്മിഷന്‍ അധികൃതർ അറിയിച്ചു.
RELATED STORIES
വേളാങ്കണി തീര്‍ത്ഥാടനത്തിന് പോയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് നാല് മരണം, ...
2 April 2023 4:12 AM GMT'ആര്‍എസ്എസുകാര്‍ 21ാം നൂറ്റാണ്ടിലെ കൗരവര്‍'; രാഹുല്‍ ഗാന്ധിക്കെതിരേ...
1 April 2023 12:07 PM GMTബംഗാള്‍, ഗുജറാത്ത് അക്രമങ്ങള്‍ 2024ന്റെ ബിജെപിയുടെ ട്രെയിലര്‍...
1 April 2023 11:59 AM GMTകണ്ണൂര്‍ കേളകത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി...
1 April 2023 7:22 AM GMTഅനധികൃതമായി യുഎസ് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ കുടുംബം...
1 April 2023 6:03 AM GMTകോഴിക്കോട്ട് വസ്ത്രാലയത്തില്‍ വന്‍ തീപ്പിടിത്തം; കാറുകള്‍ കത്തിനശിച്ചു
1 April 2023 4:08 AM GMT