- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃശൂരില്‍ വ്യവസായിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേര്‍ പിടിയില്‍
മസ്‌കറ്റിലെ അനധികൃത മദ്യ വില്‍പനക്കാര്‍ തമ്മിലുള്ള കുടിപ്പകയാണ് അക്രമത്തിന് പിന്നിലെന്ന് പോലിസ് വ്യക്തമാക്കി. സന്തോഷും പ്രതാപ് സിംഗും മസ്‌കറ്റില്‍ മദ്യവില്‍പന നടത്തുന്നവരാണ്.

തൃശൂര്‍: മുണ്ടൂരില്‍ വ്യവസായിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേരെ പേരാമംഗലം പോലിസ് പിടികൂടി. ആറാട്ടുപുഴ സ്വദേശി പ്രതാപ് സിംഗ് , മുരിങ്ങൂര്‍ സ്വദേശി അമല്‍, ചാലക്കുടി സ്വദേശി സിജോ എന്നിവരാണ് പിടിയിലായത്.
നവംബര്‍ ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം. മുണ്ടൂര്‍ സ്വദേശിയായ സന്തോഷിനെ സല്‍സബീല്‍ സ്‌കൂളിനടുത്തുള്ള റോഡില്‍ വച്ച് എട്ടോളം പേര്‍ ആക്രമിക്കുകയായിരുന്നു. സന്തോഷിന്റെ കഴുത്തിനും കാലിനും അടക്കം ശരീരത്തിലാകെ 11 വെട്ടേറ്റു. കാറിനകത്തായതിനാലാണ് സന്തോഷ് രക്ഷപ്പെട്ടതെന്ന് പോലിസ് പറഞ്ഞു.
മസ്‌കറ്റിലെ അനധികൃത മദ്യ വില്‍പനക്കാര്‍ തമ്മിലുള്ള കുടിപ്പകയാണ് അക്രമത്തിന് പിന്നിലെന്ന് പോലിസ് വ്യക്തമാക്കി. സന്തോഷും പ്രതാപ് സിംഗും മസ്‌കറ്റില്‍ മദ്യവില്‍പന നടത്തുന്നവരാണ്. ബിസിനസ് വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. അനധികൃത മദ്യ വില്‍പന പോലിസിന് ഒറ്റിയതിനുള്ള വൈരാഗ്യത്തെത്തുടര്‍ന്ന് പ്രതാപ് സിംഗ് സന്തോഷിനെ വക വരുത്താല്‍ ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. കേസില്‍ അഞ്ച് പേരെ കൂടി പിടികൂടാനുണ്ടെന്ന് പോലിസ് പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















