Kerala

തിരുവനന്തപുരത്ത് റിബല്‍ സ്ഥാനാര്‍ഥികളെയും സഹായികളെയും കൂട്ടത്തോടെ പുറത്താക്കി കോണ്‍ഗ്രസ്

തിരുവനന്തപുരത്ത് റിബല്‍ സ്ഥാനാര്‍ഥികളെയും സഹായികളെയും കൂട്ടത്തോടെ പുറത്താക്കി കോണ്‍ഗ്രസ്
X

തിരുവനന്തപുരം: തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കെതിരേ റിബലായി മല്‍സരിക്കുകയും റിബല്‍ സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കൂടുതല്‍ കോണ്‍ഗ്രസ് ഭാരവാഹികളെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കി ഡിസിസി കര്‍ശന നടപടികളിലേക്ക് കടക്കുന്നു.

നന്തന്‍കോട് വാര്‍ഡില്‍ റിബല്‍ സ്ഥാനാര്‍ഥിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഡിസിസി അംഗം ജെ ആര്‍ വിജയന്‍, കിണവൂര്‍ വാര്‍ഡില്‍ സ്വാമിനാഥന്‍, അജി, ചെട്ടിവിളാകം വാര്‍ഡില്‍ ലൈല, മുട്ടട വാര്‍ഡില്‍ ലാലന്‍, വര്‍ക്കല മുനിസിപ്പാലിറ്റിയില്‍ പി ജയശങ്കര്‍, അരുണ്‍ സഞ്ജയ്, എസ് ബാബു, സുദര്‍ശിനി, സുമയ്യ, വെട്ടൂര്‍ പഞ്ചായത്തില്‍ കെ പ്രേമദാസ്, അരുണ്‍ ബാബു, എസ് സുനില്‍കുമാര്‍, വെങ്ങാനൂര്‍ പഞ്ചായത്തില്‍ ബി മഞ്ജിലാസ്, തെങ്ങുവിള സുരേഷ്, ബി വിക്രമന്‍, ആര്‍ ബാലചന്ദ്രന്‍, ബാലരാമപുരം പഞ്ചായത്തില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് രവീന്ദ്രന്‍, കോട്ടുകാല്‍ പഞ്ചായത്തില്‍ പ്രവീണ്‍കുമാര്‍, കല്ലിയൂര്‍ പഞ്ചായത്തില്‍ എസ് സിന്ധു, പ്രമോദ്, അനില്‍കുമാര്‍, കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ പളളിക്കല്‍ ഡിവിഷനില്‍ മല്‍സരിക്കുന്ന നാസറുദ്ദീന്‍, നാവായിക്കുളം പഞ്ചായത്തില്‍ ആസിഫ് കടയില്‍, പഴയകുന്നുമ്മേല്‍ പഞ്ചായത്തില്‍ വി ഷാജി, അഴൂര്‍ പഞ്ചായത്തില്‍ ബീനാ മഹേശ്വരന്‍, സന്തോഷ്, അര്‍ഷാദ് ഇക്ബാല്‍, നിസാം, പളളിച്ചല്‍ പഞ്ചായത്തില്‍ ശ്രീകല, പത്മകുമാരി, മുന്‍ ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ഐഡ, സുരേന്ദ്രന്‍, വിളപ്പില്‍ പഞ്ചായത്തില്‍ മോഹന്‍ദാസ്, ലില്ലി മോഹനന്‍, കരുംകുളം പഞ്ചായത്തില്‍ ഡി ഷൈലജ, രാജി ഫ്രാന്‍സിസ്, നിക്കോളാസ് മൊറായിസ്, സാബു പാമ്പുകാല, നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയില്‍ മുന്‍ കൗണ്‍സിലര്‍ നിര്‍മല, പോത്തന്‍കോട് പഞ്ചായത്തില്‍ കെ പി പുരുഷോത്തമന്‍, ബേബി സുമം, താജുദ്ദീന്‍, അജിത്, കഠിനംകുളം പഞ്ചായത്തില്‍ സദാനന്ദന്‍ ബൈജു (കണ്ണന്‍) തുടങ്ങിയവരെയാണ് പാര്‍ട്ടിയില്‍നിന്നും പുറത്താക്കിയത്.

പാര്‍ട്ടി നിര്‍ദേശം അനുസരിക്കാതെ മല്‍സരരംഗത്ത് തുടരുന്നവര്‍ക്കും സഹായികളായി പ്രവര്‍ത്തിക്കുന്നവര്‍ക്കുമെതിരേ വരുംദിവസങ്ങളിലും കൂടുതല്‍ നടപടികളുണ്ടാവുമെന്ന് ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it