Kerala

തിരുവനന്തപുരം വിമാനത്താവളം: സര്‍ക്കാര്‍ അദാനിയുടെ കൂടെ- പി ആര്‍ സിയാദ്

കേരളത്തിന്റെ തുക കുറഞ്ഞതിനാല്‍വിമാനത്താവളം അദാനിക്ക് ലഭിച്ചു. അദാനിക്ക് വേണ്ടി ലേലത്തില്‍ തുക കുറച്ച് വാഗ്ദാനം ചെയ്യുകയായിരുന്നു കേരള സര്‍ക്കാരെന്നാണ് ഇതിലൂടെ വ്യക്തമാവുന്നത്.

തിരുവനന്തപുരം വിമാനത്താവളം: സര്‍ക്കാര്‍ അദാനിയുടെ കൂടെ- പി ആര്‍ സിയാദ്
X

തിരുവനന്തപുരം: വിമാനത്താവളത്തിനുള്ള ലേലനടപടികള്‍ക്ക് വിദഗ്ധോപദേശം തേടാന്‍ അദാനി ഗ്രൂപ്പുമായി ഉറ്റബന്ധമുള്ള നിയമസ്ഥാപനത്തെ തിരഞ്ഞെടുത്തത് അദാനിയെ സഹായിക്കാനാണെന്നും സര്‍ക്കാര്‍ അദാനിയുടെ കൂടെയാണെന്നും എസ് ഡിപിഐ സംസ്ഥാന സെക്രട്ടറി പി ആര്‍ സിയാദ്. മുംബൈ ആസ്ഥാനമായ സിറില്‍ അമര്‍ചന്ദ് മംഗല്‍ദാസ് ഗ്രൂപ്പിന്റെ മാനേജിങ് പാര്‍ട്ണര്‍ സിറിള്‍ ഷ്രോഫിന്റെ മകളും ഈ ഗ്രൂപ്പിന്റെ പാര്‍ട്ണറുമായ പരീധി, അദാനി ഗ്രൂപ്പ് ഉടമ ഗൗതം അദാനിയുടെ മരുമകളാണ്. ലേലത്തുക ഉള്‍പ്പെടെ നിര്‍ണയിക്കുന്നതില്‍ ഈ സ്ഥാപനം ഘടകമായെന്നാണ് കെഎസ്ഐഡിസി നല്‍കിയ വിവരാവകാശ രേഖയില്‍നിന്ന് വ്യക്തമാവുന്നത്.

കേരള സര്‍ക്കാര്‍ തോറ്റുപോയ ലേലത്തില്‍ പങ്കെടുക്കാന്‍ കെഎസ്ഐഡിസിക്ക് പിന്‍ബലം നല്‍കിയത് രണ്ടുസ്ഥാപനങ്ങളാണ്. മുംബൈ ആസ്ഥാനമായ സിറില്‍ അമര്‍ചന്ദ് മംഗല്‍ദാസ് ഗൂപ്പും പ്രളയ പുനരധിവാസ കണ്‍സള്‍ട്ടന്‍സിയിലൂടെ വിവാദത്തിലായ കെപിഎംജിയും. പ്രമുഖവിമാനത്താവള നടത്തിപ്പുകാരായ ജിഎംആറും കേരളത്തിന്റെ കിഫ്ബിയും തുടങ്ങി മംഗല്‍ദാസ് ഗ്രൂപ്പിന്റെ ക്ലയന്റ് പട്ടികയില്‍ അദാനി ഗ്രൂപ്പുമുണ്ട്. ലേലനടപടികളില്‍ ഔദ്യോഗിക സഹകരണത്തിനുള്ള പ്രതിഫല മായി 55 ലക്ഷം രൂപയാണ് മംഗല്‍ദാസ് ഗ്രൂപ്പിന് നല്‍കിയത്. ഈ ലേലത്തിലാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ ഒരു യാത്രക്കാരന് അദാനി ഗ്രൂപ്പ് 168 രൂപയും കേരള സര്‍ക്കാര്‍ 135 രൂപയും വാഗ്ദാനം ചെയ്തത്.

കേരളത്തിന്റെ തുക കുറഞ്ഞതിനാല്‍വിമാനത്താവളം അദാനിക്ക് ലഭിച്ചു. അദാനിക്ക് വേണ്ടി ലേലത്തില്‍ തുക കുറച്ച് വാഗ്ദാനം ചെയ്യുകയായിരുന്നു കേരള സര്‍ക്കാരെന്നാണ് ഇതിലൂടെ വ്യക്തമാവുന്നത്. ഉപദേശകവൃന്ദത്തിന്റെ നടുവിലിരുന്ന് അഴിമതിയെ ന്യായീകരിക്കുക എന്നതല്ല ഒരു മുഖ്യമന്ത്രിയുടെ ചുമതലയെന്ന് പിണറായി വിജയന്‍ തിരിച്ചറിയണമെന്നും തിരുവനന്തപുരം വിമാനത്താവാളവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന വാര്‍ത്തകളുടെ യഥാര്‍ഥ്യം പുറത്തുകൊണ്ടുവരണമെന്നും പി ആര്‍ സിയാദ് വാര്‍ത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it