ചാനല്‍ ലേഖകനും ബാങ്ക് സുരക്ഷാ ജീവനക്കാരനും മര്‍ദ്ദനം; അച്ഛനും മക്കളും അറസ്റ്റില്‍
മല്ലപ്പള്ളി പുതുശ്ശേരി ഐക്കരപ്പടി സ്വദേശികളായ രാജു, മക്കളായ ബിജീഷ്, മിനീഷ് എന്നിവരാണ് അറസ്റ്റിലായത്.

പത്തനംതിട്ട: തിരുവല്ലയില്‍ ചാനല്‍ റിപോര്‍ട്ടര്‍ക്കും ബാങ്ക് സുരക്ഷാ ജീവനക്കാരനും നേരെ മൂന്നംഗ സംഘത്തിന്റെ ആക്രമണം. തിരുവല്ല മല്ലപ്പള്ളി സ്വദേശികളായ അച്ഛനെയും രണ്ട് മക്കളെയും പോലിസ് അറസ്റ്റ് ചെയ്തു. മല്ലപ്പള്ളി പുതുശ്ശേരി ഐക്കരപ്പടി സ്വദേശികളായ രാജു, മക്കളായ ബിജീഷ്, മിനീഷ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ ദിവസം വൈകീട്ട് ആറരയ്ക്കാണ് തിരുവല്ല കുരിശു കവലയ്ക്ക് സമീപം ഫെഡറല്‍ ബാങ്കിന്റെ സുരക്ഷാ ജീവനക്കാരനായ ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ സ്വദേശി ഗോപാലകൃഷ്ണന് മര്‍ദ്ദനമേറ്റത്. എസി റോഡിലൂടെ പോകുന്ന വാഹനങ്ങള്‍ ഇടിക്കാതിരിക്കാന്‍ മാറി നടക്കണമെന്നാവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം. കൈയേറ്റം തടയാനെത്തിയപ്പോഴാണ് മനോരമ ന്യൂസ് തിരുവല്ല റിപോര്‍ട്ടര്‍ ജിനോ കെ ജോസിനു മര്‍ദ്ദനമേറ്റത് ജിനോയുടെ മുഖത്തും ചുണ്ടിനും കാലിനും മര്‍ദ്ദനത്തില്‍ പരിക്കേറ്റു. തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടിയ ജിനോയെ പ്രാഥമിക ചികില്‍സ നല്‍കിയ ശേഷം വിട്ടയച്ചു.
RELATED STORIES
ലോക്സഭയില്‍ അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്‍...
27 March 2023 1:01 PM GMTലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎം വിശാല സഖ്യത്തിനില്ലെന്ന് യെച്ചൂരി
27 March 2023 12:48 PM GMTജാമ്യവ്യവസ്ഥയില്‍ ഇളവ്: മഅ്ദനിയുടെ ഹരജി സുപ്രിംകോടതി ഏപ്രില്‍ 13ലേക്ക് ...
27 March 2023 12:11 PM GMTപുതുച്ചേരിയില്‍ ബിജെപി നേതാവിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊന്നു
27 March 2023 11:33 AM GMTരാഹുല്‍ ഗാന്ധിക്കെതിരായ നടപടി: പാര്‍ലിമെന്റില്‍ കറുപ്പണിഞ്ഞ് പ്രതിപക്ഷ ...
27 March 2023 8:22 AM GMTകണ്ണൂരില്‍ കോണ്‍ഗ്രസ് മാര്‍ച്ചില്‍ ലാത്തിച്ചാജ്ജ്; ഡിസിസി പ്രസിഡന്റ്...
27 March 2023 8:00 AM GMT