Kerala

തിരൂരങ്ങാടിയില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവം: കേസ് അട്ടിമറിക്കാന്‍ ശ്രമം; മുഖ്യമന്ത്രിക്ക് പരാതി

റിമാന്റിലായ പ്രതികളടക്കമുള്ളവരുടെ സ്വാധീനത്തിന് വഴങ്ങി തിരൂരങ്ങാടി പോലിസും, താലൂക്ക് ആശുപത്രിയിലെ ഡോക്ടറുമടങ്ങുന്ന സംഘം കേസ് ഒതുക്കാന്‍ ഒത്താശ ചെയ്യുകയായിരുന്നു.

തിരൂരങ്ങാടിയില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവം:   കേസ് അട്ടിമറിക്കാന്‍ ശ്രമം;  മുഖ്യമന്ത്രിക്ക് പരാതി
X

തിരൂരങ്ങാടി: പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച പെണ്‍വാണിഭ സംഘത്തിന്റെ മുഴുവന്‍ കണ്ണികളെയും പ്രവര്‍ത്തനങ്ങളും പുറത്ത് കൊണ്ട് വരണമെന്ന ആവശ്യപെട്ട് മുഖ്യമന്ത്രിക്കും, ഡിജിപിക്കും ഇരയുടെ ബന്ധുക്കള്‍ പരാതി നല്‍കും. തിരൂരങ്ങാടിയിലെ പെണ്‍വാണിഭ സംഘത്തിന്റെ ചതിക്കുഴിയില്‍ വീണ് പീഡനത്തിനിരയായ സംഭവത്തില്‍ ഇന്നലെ കൂടുതല്‍ പ്രതികളെ െ്രെകംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. മുന്‍പ് അറസ്റ്റിലായി ജാമ്യത്തില്‍ ഇറങ്ങിയ പ്രതിയടക്കം നാല് പേരെയാണ് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. റിമാന്റിലായ പ്രതികളടക്കമുള്ളവരുടെ സ്വാധീനത്തിന് വഴങ്ങി തിരൂരങ്ങാടി പോലിസും, താലൂക്ക് ആശുപത്രിയിലെ ഡോക്ടറുമടങ്ങുന്ന സംഘം കേസ് ഒതുക്കാന്‍ ഒത്താശ ചെയ്യുകയായിരുന്നു. 29-6-2019ന് തിരൂരങ്ങാടിയിലെ വിദ്യാലയത്തില്‍ നടന്ന കൗണ്‍സിലിങ്ങിനിടെയാണ് പ്രണയം നടിച്ച് സന്തോഷ് എന്ന ചെറുപ്പക്കാരന്‍ പീഡിപ്പിക്കുകയും, സുഹൃത്തുക്കളായ 12 പേര്‍ക്ക് കാഴ്ചവെച്ചതുമായി ബന്ധപെട്ട സംഭവം മൊഴി നല്‍കുന്നത് സംഭവത്തില്‍ ചൈല്‍ഡ് ലൈനിലെ പ്രവര്‍ത്തക തിരൂരങ്ങാടി പോലിസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ വൈദ്യ പരിശോധനക്കായി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തിയിരുന്നു. പരിശോധന നടത്തിയ ലേഡി ഡോക്ടര്‍ ലൈംഗിക പീഡനത്തിന് ഇരയായതായി ബന്ധുക്കളോട് പറയുകയും ചെയ്തിരുന്നെങ്കിലും റിപ്പോര്‍ട്ടില്‍ എഴുതി ചേര്‍ത്തില്ല. കേസില്‍ ആദ്യം പിടിയിലായ സന്തോഷിനെ മാത്രം നിസ്സാര വകുപ്പ് ചേര്‍ത്ത് അറസ്റ്റ് ചെയ്തിരുന്നു. കൂട്ടുപ്രതികളുടെ രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങി തിരൂരങ്ങാടി പഴയ സിഐ ഓഫിസില്‍ ബന്ധുക്കളെ പുറത്ത് നിറുത്തി 5 മണിക്കൂറോളം അടച്ചിട്ട റൂമില്‍ സിഐ, വനിത കോണ്‍സ്റ്റബിള്‍, മൂന്നോളം പോലിസുകാര്‍ ആദ്യം കൊടുത്ത മൊഴി മാറ്റാനായി സമര്‍ദ്ധം ചെലുത്തി ബാക്കിയുള്ളവരെ ഒഴിവാക്കുകയായിരുന്നു എന്ന് മാത്രമല്ല പരിശോധന നടത്തിയ ഡോക്ടര്‍ പിന്നീട് പീഡനം നടന്നിട്ടില്ല എന്ന റിപ്പോര്‍ട്ട് പോലിസ് താല്‍പര്യത്തിനനുസരിച്ച് വാങ്ങുകയായിരുന്നെന്നും പരാതിയുണ്ട്.

പോലിസ് എഴുതിയ പ്രകാരമുള്ള പേപ്പറുകളില്‍ പെണ്‍കുട്ടിയെ കൊണ്ട് ഒപ്പിടുപ്പിക്കുകയും ചെയ്തു. അന്നു തന്നെ മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി കൊടുക്കാനായി കയറ്റുന്നതിന് മുന്‍പ് വനിത കോണ്‍സ്റ്റബിള്‍ പ്രതിയുടെ ആത്മഹത്യ ഭീഷണി ഉള്‍പ്പെട്ട വോയ്‌സ് ക്ലിപ്പ് കുട്ടിയെ കേള്‍പ്പിച്ചിരുന്നു. സന്തോഷ് ശരീരത്തില്‍ സ്പര്‍ശിച്ചു എന്നു മാത്രം പറഞ്ഞാല്‍ മതിയെന്നും പറഞ്ഞത്രെ. പിന്നീട് 3.7.2019ജില്ല ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിക്ക് പരാതി നല്‍കിയതോടെയാണ് സംഭവത്തിന്റെ ഗതി മാറുന്നത്. സിഡബ്ല്യൂ ചെയര്‍മാന്‍ മലപ്പുറം എസ്പിക്ക് കേസെടുക്കണമെന്നാവശ്യപെട്ട് റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് െ്രെകംബ്രാഞ്ച് കേസ് ഏറ്റെടുക്കുകയായിരുന്നു അന്വേഷണ സംഘം പെണ്‍കുട്ടിയെ വീണ്ടും മെഡിക്കല്‍ കോളജില്‍ വൈദ്യ പരിശോധനക്ക് വിധേയമാക്കുകയും പീഡനം സ്ഥിതികരിക്കുകയും ചെയ്തു.

ഇതോടെയാണ് മുന്‍തിരൂരങ്ങാടി മുന്‍സിപ്പല്‍ യൂത്ത് ലീഗ് സെക്രട്ടറിയടക്കമുള്ളവരുടെ അറസ്റ്റ് നടത്തുന്നത്. മാത്രമല്ല പീഡിപ്പിച്ച തിരൂരങ്ങാടിയിലെ മാര്‍ക്കറ്റ് റോഡിലെ കോര്‍ട്ടേഴ്‌സ്, പ്രതിയായ അനസിന്റെ വീട്, വിദ്യാലയത്തിലെ നമസ്‌ക്കാര മുറി എന്നിവകളില്‍ സംഘം തെളിവെടുപ് നടത്തി. പീഡനത്തിനിരയായ കുട്ടികളുടെ വീഡിയോ റെക്കോര്‍ഡ് ചെയ്‌തെന്ന മൊഴിയെ തുടര്‍ന്ന് പ്രതികളുടെ വീടുകള്‍ റൈഡ് ചെയ്ത് മൊബൈല്‍ ഫോണും ലാപ്‌ടോപുമടക്കം കണ്ടത്തിയതോടെയാണ് വലിയ സംഘമാണ് പിന്നിലുള്ളതെന്ന് മനസ്സിലാവുന്നത്. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ കൂടെ പഠിച്ച വിദ്യാര്‍ത്ഥിനികളെയും ഈ സംഘം ഇതേ സ്ഥലങ്ങളില്‍ പലര്‍ക്കും കാഴ് വെച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയത് അന്വേഷിച്ച െ്രെകം ബ്രാഞ്ച് സംഘത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. തിരൂരങ്ങാടി കേന്ദ്രീകരിച്ച് വലിയ പെണ്‍വാണിഭ സംഘമാണ് കുട്ടികളെ വലയിലാക്കിയത്. കേസില്‍ പിടിക്കപ്പെടുമെന്ന തിരിച്ചറിവില്‍ രാഷ്ട്രീയ ഇടപെടല്‍ കാര്യമായി നടന്നിട്ടുണ്ടന്നും പീഡനത്തിനിരയായ മറ്റ് കുട്ടികളെ കണ്ടത്തി മുഴുവന്‍ പ്രതികളേയും പിടികൂടണമെന്നും ആവശ്യപ്പെട്ടു മുഖ്യമന്ത്രി, വനിത കമ്മീഷന്‍, ഡി.ജി.പി എന്നിവര്‍ക്കും പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ തേജസ് ന്യൂസിനോട് പറഞ്ഞു.




Next Story

RELATED STORIES

Share it