സംസ്ഥാനത്ത് ഏഴ് ജില്ലാ പോലിസ് മേധാവിമാര്‍ക്ക് മാറ്റം
തിരുവനന്തപുരം: സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി. രണ്ട് കമ്മീഷണര്‍മാരെയും ഏഴ് ജില്ലാ പോലിസ് മേധാവിമാരെയുമാണ് മാറ്റിയത്. കോഴിക്കോട് റൂറല്‍, കാസര്‍കോട്, കണ്ണൂര്‍ റൂറല്‍ കോട്ടയം, കൊല്ലം, പത്തനംതിട്ട, വയനാട് എസ്പിമാരെയാണ് സ്ഥലംമാറ്റിയത്. തിരുവനന്തപുരത്തും കൊച്ചിയിലും ഇനി മുതല്‍ ഐപിഎസ് ഉദ്യോഗസ്ഥരായ രണ്ട് ഡിസിപിമാര്‍ വീതം ഉണ്ടാകും. കാഫിര്‍ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കും സ്ഥലമാറ്റമുണ്ട്.
കാഫിര്‍ കേസ് അന്വേഷിച്ചിരുന്ന കോഴിക്കോട് റൂറല്‍ എസ്പി അരവിന്ദ് സുകുമാറിനെ ക്രൈംബ്രാഞ്ചിലേക്കാണ് മാറ്റിയത്. കേസിന് മേല്‍നോട്ടം വഹിച്ചിരുന്ന കണ്ണൂര്‍ റെയ്ഞ്ച് ഡിഐജി തോംസണ്‍ ജോസിനെ നേരത്തെ സ്ഥലം മാറ്റിയിരുന്നു. തൃശൂര്‍ റെയ്ഞ്ചിലേക്കായിരുന്നു മാറ്റം. കോഴിക്കോട് കമ്മീഷണര്‍ രാജ്പാല് മീണയാണ് പുതിയ കണ്ണൂര്‍ ഡിഐജി. വയനാട് എസ്പിയായ ടി.നാരായണനെ കോഴിക്കോട് കമ്മീഷണറാക്കിയാണ് ഉത്തരവ്. ആലപ്പുഴ എസ് പിയായ ചൈത്ര തെരേസ ജോണ്‍ കൊല്ലം കമ്മീഷണറായി. ഉരുള്‍പൊട്ടലില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ സ്പെഷ്യല്‍ ഓപ്പറേഷന് ഗ്രൂപ്പ് എസ്പി തപോഷ് ബസുമത്രിയാണ് പുതിയ വയനാട് ജില്ലാ പോലിസ് മേധാവി.
നിധിന് രാജാണ് കോഴിക്കോട് റൂറല്‍ എസ്പിയാക്കി. ഡി ശില്‍പ്പയാണ് കാസര്‍കോട് എസ് പി കോട്ടയം ഷാഹല്‍ ഹമീദും പത്തനംതിട്ട -സുജിത് ദാസും എസ്പമാരാകും. തിരുവനന്തപുരം, കൊച്ചിയിലും ഐപിഎസ് റാങ്കിലുള്ള രണ്ട് എസ്പിമാരെ ഡെപ്യൂട്ടി കമ്മീഷണര്‍മാരാക്കി. സംസ്ഥാനത്ത് 70 ലധികം എസ്പിമാര് വന്ന സാഹചര്യത്തിലാണ് പുതിയ തസ്തികള്‍ സൃഷ്ടിച്ച് ജൂനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കിയത്.
RELATED STORIES
കാഫിർ സ്ക്രീൻ ഷോട്ട് കേസ്' : അന്വേഷണം വൈകിക്കരുതെന്ന് ഹൈക്കോടതി
9 Sep 2024 7:25 AM GMTമത വിദ്വേഷം പടര്‍ത്തി ഉത്തരാഖണ്ഡില്‍ സൈന്‍ ബോര്‍ഡുകള്‍
9 Sep 2024 6:41 AM GMTതൂക്കിലേറ്റപ്പെട്ട അഫ്സല് ഗുരു കശ്മീര്‍ രാഷ്ട്രീയത്തില്‍ വീണ്ടും...
9 Sep 2024 5:50 AM GMT'ഇങ്ങനെയും ഒരു കമ്മ്യൂണിസ്റ്റുകാരനുണ്ടായിരുന്നു...'; ചടയൻ ഗോവിന്ദൻ്റെ...
9 Sep 2024 4:16 AM GMTപിണറായി വിജയന് ആഭ്യന്തര വകുപ്പ് ഒഴിയുക; സെക്രട്ടറിയേറ്റ് മാര്‍ച്ച്...
8 Sep 2024 5:07 PM GMTകോഴിക്കോട് ലുലുമാള്‍ ഉദ്ഘാടനം ചെയ്തു; ഷോപ്പിങിന് നാളെ തുടക്കം
8 Sep 2024 3:54 PM GMT