മൊബെല്‍ ടവറുകളിലെ കേബിളുകള്‍ മോഷ്ടിച്ച കേസ്: പ്രതികള്‍ പിടിയില്‍

മൊബെല്‍ ടവറുകളിലെ കേബിളുകള്‍ മോഷ്ടിച്ച കേസ്: പ്രതികള്‍ പിടിയില്‍

പെരിന്തല്‍മണ്ണ: വിവിധ ജില്ലകളില്‍നിന്നും മൊബൈല്‍ ടവര്‍ കേബിള്‍ മോഷണം പോയ കേസുകളിലെ പ്രതികള്‍ പിടിയില്‍. പാലക്കാട്, തൃശൂര്‍, വയനാട് ജില്ലകളിലെ മൊബൈല്‍ ടവര്‍ കേബിളുകള്‍ മോഷണം പോയ കേസിലാണ് ചെര്‍പ്പുളശ്ശേരി കാറല്‍മണ്ണ സ്വദേശി കൈതക്കല്‍ ഉണ്ണികൃഷ്ണന്‍ (36), തമിഴ്‌നാട് തച്ചിങ്ങനാടം സ്വദേശി കള്ളകുര്‍ശ്ശി ശെല്‍വരാജ് (36) എന്നിവര്‍ പിടിയിലായത്. പട്ടാമ്പി റോഡിലെ മൊബൈല്‍ ടവറില്‍ കേബിള്‍ മോഷ്ടിക്കുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായതെന്നു പോലിസ് പറഞ്ഞു. പെരിന്തല്‍മണ്ണ ഗവ.ഹൈസ്‌കൂളിലും സുല്‍ത്താന്‍ ബത്തേരി, തൃശൂര്‍, ഒറ്റപ്പാലം പെരിന്തല്‍മണ്ണയിലെ ജൂബിലിറോഡ്, അങ്ങാടിപ്പുറം പരിസരങ്ങളില്‍ നിന്നും നിരവധി മൊബൈല്‍ ടവര്‍ കേബിളുകള്‍ മുറിച്ച് മോഷണം നടത്തിയതായും കളവുമുതലുകള്‍ തൃശ്ശൂര്‍, ചെറുപ്പുളശ്ശേരി, പെരിന്തല്‍മണ്ണ ഭാഗങ്ങളിലെ കടകളില്‍ വില്‍പ്പന നടത്തിയതായും ഉണ്ണികൃഷ്ണന്‍ സമ്മതിച്ചതായി പോലിസ് പറഞ്ഞു. ഇയാളുടെ പേരില്‍ മലപ്പുറം, പാലക്കാട് ജില്ലകളില്‍ മോഷണക്കേസുകള്‍ ഉള്ളതായും പെരിന്തല്‍മണ്ണയില്‍ ഇതേകുറ്റത്തിന് അറസ്റ്റിലായി മാസങ്ങള്‍ക്കു മുമ്പാണ് ജാമ്യത്തിലിറങ്ങിയതെന്നും പോലിസ് അറിയിച്ചു. ശെല്‍വരാജും രണ്ടു തവണ മോഷണക്കേസില്‍ അറസ്റ്റിലായിട്ടുണ്ടെന്നും പോലിസ് അറിയിച്ചു.

RELATED STORIES

Share it
Top