- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തിരുവല്ലത്ത് ആൾക്കൂട്ട ആക്രമണം; ക്രൂരമായി മർദ്ദനമേറ്റ യുവാവ് മരിച്ചു
ജിനേഷ് വർഗീസ്, ഷിഹാബുദ്ദീൻ, അരുൺ, സാജൻ, കുഞ്ഞുമോൻ എന്നിവരാണ് പിടിയിലാത്ത്. മൊബൈൽ ഫോണും നാൽപതിനായിരം രൂപയും മോഷ്ടിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞ ബുധനാഴ്ചയാണ് അജേഷിന് മർദ്ദനമേറ്റത്.

തിരുവനന്തപുരം: മോഷണക്കുറ്റം ആരോപിച്ച് തിരുവനന്തപുരം ജില്ലയിലെ തിരുവല്ലത്ത് ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ച യുവാവ് മരിച്ചു. മുട്ടയ്ക്കാട്ട് സ്വദേശി അജേഷാണ് മരിച്ചത്. സംഭവത്തിൽ ഓട്ടോ ഡ്രൈവർമാർ ഉൾപ്പടെ അഞ്ചു പേരെ തിരുവല്ലം പോലിസ് അറസ്റ്റ് ചെയ്തു. ഒരാൾ ഒളിവിലാണ്. ഇവർക്കെതിരെ കൊലക്കേസ് എടുക്കുമെന്ന് പോലിസ് പറഞ്ഞു. ജിനേഷ് വർഗീസ്, ഷിഹാബുദ്ദീൻ, അരുൺ, സാജൻ, കുഞ്ഞുമോൻ എന്നിവരാണ് പിടിയിലാത്ത്. മൊബൈൽ ഫോണും നാൽപതിനായിരം രൂപയും മോഷ്ടിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞ ബുധനാഴ്ചയാണ് അജേഷിന് മർദ്ദനമേറ്റത്.
ഒന്നാം പ്രതിയും അയൽവാസിയുമായ ജിനേഷ് വർഗീസിന്റെ നേതൃത്വത്തിലായിരുന്നു മർദ്ദനം. തിരുവല്ലം വണ്ടിത്തടം ജങ്ഷനിൽ വച്ച് അജേഷിനെ ക്രൂരമായി മർദ്ദിച്ചു. തുടർന്ന് വീട്ടിലേക്ക് കൊണ്ടുപോയി കമ്പ് വച്ച് അടിക്കുകയും വെട്ടുകത്തി ചൂടാക്കി അജേഷിന്റെ അടിവയറ്റിലും ജനനേന്ദ്രിയത്തിലും പൊള്ളിക്കുകയും ചെയ്തു. ക്രൂര മർദ്ദനമേറ്റ് അവശനായി ഓടി രക്ഷപെട്ട് സമീപത്തെ വയലിൽ വീണ അജേഷിനെ പോലിസെത്തിയാണ് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. ഇന്നു രാവിലെയാണ് മരണം സംഭവിച്ചത്. നാട്ടുകാർ നോക്കിനിൽക്കെയായിരുന്നു മർദ്ദനം. മർദ്ദിക്കുന്ന മൊബൈൽ ദൃശ്യങ്ങൾ പരിശോധിച്ചാണ് അക്രമികളെ പിടികൂടിയത്. ഇവരെ റിമാന്റ് ചെയ്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















