Kerala

മദ്യപാനത്തിനിടെ തര്‍ക്കം; ബൈക്കില്‍ പിന്തുടര്‍ന്ന് ഹൈല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ യുവാവ് മരിച്ചു

പ്രതികള്‍ മറ്റൊരു ബൈക്കില്‍ ഗീരിഷിനെ പിന്തുടര്‍ന്ന്, ഹൈല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു.

മദ്യപാനത്തിനിടെ തര്‍ക്കം; ബൈക്കില്‍ പിന്തുടര്‍ന്ന് ഹൈല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ യുവാവ് മരിച്ചു
X

പാലക്കാട്: ബൈക്കില്‍ സഞ്ചരിക്കവെ യുവാക്കള്‍ ഹൈല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ കൊടുമ്പ് സ്വദേശി മരിച്ചു. പാലക്കാട് കൊടുമ്പ് സ്വദേശി ഗീരിഷ് ആണ് ചികിത്സയിലിരിക്കെ മരിച്ചത്. കേസില്‍ രണ്ട് പേരെ പോലിസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി കല്ലിങ്ങലില്‍ വച്ചാണ് സംഭവം. ഗിരീഷും സജുവും അക്ഷയും ഒരുമിച്ചിരുന്ന് മദ്യപിച്ചു. മദ്യപാനത്തിനിടെ, മൂവരും തമ്മില്‍ തര്‍ക്കമായി. പിന്നാലെ, ഗീരീഷ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങി. ഇതിനിടെ പ്രതികള്‍ മറ്റൊരു ബൈക്കില്‍ ഗീരിഷിനെ പിന്തുടര്‍ന്ന്, ഹൈല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. ശേഷം പ്രതികള്‍ തന്നെ ഗീരീഷിനെ ആശുപത്രിയില്‍ എത്തിച്ചു.

വാഹനാപകടത്തില്‍ പരിക്കേറ്റു എന്നായിരുന്നു പ്രതികള്‍ ആദ്യം പറഞ്ഞത്. എങ്ങനെ അപകടമുണ്ടായി, ഏത് വണ്ടി ഇടിച്ചു തുടങ്ങിയ വിവരങ്ങള്‍ തിരിക്കിയപ്പോള്‍ പ്രതികള്‍ പരുങ്ങി. വാക്കുകളില്‍ പൊരുത്തക്കേട് തോന്നിയ പോലിസ് ഇവരെ വിശദമായി ചോദ്യം ചെയ്തതോടെയാണ് ആക്രമണത്തിന്റെ ചുരുളഴിഞ്ഞത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Next Story

RELATED STORIES

Share it