Kerala

പലിശയ്‌ക്കെടുത്ത പണം തിരിച്ചു നല്‍കിയിട്ടും വ്യാജ പരാതിയില്‍ യുവാവിന് പോലിസിന്റെ ക്രൂര മര്‍ദനം

പോലിസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയതായി ചാവക്കാട് അകലാട് വെന്താട്ടില്‍ റഫീഖ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പലിശയ്‌ക്കെടുത്ത പണം തിരിച്ചു നല്‍കിയിട്ടും വ്യാജ പരാതിയില്‍ യുവാവിന് പോലിസിന്റെ ക്രൂര മര്‍ദനം
X

ചാവക്കാട്: പലിശയ്‌ക്കെടുത്ത പണം കൃത്യമായി തിരിച്ചു നല്‍കിയിട്ടും പലിശക്ക് പണം നല്‍കിയയാളുടെ വ്യാജ പരാതിയില്‍ പോലിസ് ക്രൂരമായി മര്‍ദിച്ചതായി യുവാവിന്റെ പരാതി. ഇതു സംബന്ധിച്ച് ഡിജിപി അടക്കമുള്ള ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയതായി ചാവക്കാട് അകലാട് വെന്താട്ടില്‍ റഫീഖ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഡിജിപിക്ക് നല്‍കിയ പരാതിയില്‍ റഫീഖ് പറയുന്നത് ഇങ്ങനെ: ബാംഗ്ലൂരില്‍ നിന്നു റെഡിമെയ്ഡ് വസ്ത്രങ്ങള്‍ കൊണ്ടുവന്ന് വില്‍പന നടത്തുന്ന താന്‍ ചങ്ങരംകുളം വളയംകുളം സ്വദേശിയില്‍ നിന്നു ഏഴുലക്ഷം രൂപ പലിശക്ക് വാങ്ങിയിരുന്നു. പണം കൃത്യമായി തന്നെ കൊടുത്തുവീട്ടുകയും ചെയ്തു. എന്നാല്‍, പണം വാങ്ങുമ്പോള്‍ നല്‍കിയിരുന്ന മുദ്രപേപ്പറും ചെക്കും പണം തിരിച്ചുനല്‍കിയതിനു ശേഷം തിരിച്ചു ചോദിച്ചെങ്കിലും നല്‍കിയില്ല. ഇതോടെ താന്‍ ചങ്ങരംകുളം പോലിസ് സ്‌റ്റേഷനിലെത്തി വാക്കാല്‍ പരാതി നല്‍കി. എന്നാല്‍, പലിശക്ക് പണം നല്‍കുന്ന ചങ്ങരംകുളം സ്വദേശിയുമായി ഒത്തുചേര്‍ന്ന് പോലിസ് തന്നെ കള്ളക്കേസില്‍ കുടുക്കി 10 ദിവസത്തോളം ചങ്ങരംകുളം പോലിസ് സ്‌റ്റേഷനില്‍ കസ്റ്റഡിയില്‍ വച്ചു. ഈ വിവരം വീട്ടുകാരേയും സുഹൃത്തുക്കളേയും അറിയിച്ചിരുന്നില്ല. ഈ ദിവസങ്ങളിലൊക്കെ അന്ന് ചങ്ങരംകുളം എസ്‌ഐ ആയിരുന്ന മഹേഷിന്റെ നേതൃത്വത്തിലുള്ള പോലിസ് തന്നെ മൃഗീയമായി മര്‍ദിക്കുകയും നഗ്‌നനാക്കി പച്ചമുളക് പ്രയോഗം നടത്തുകയും ചെയ്്തു. പിന്നീട് അതുവരെ തെളിയാതെ കിടന്ന നിരവധി കേസുകളില്‍ കുടുക്കി തന്നെ പ്രതിയാക്കി. വട്ടിപ്പലിശക്കാരുടെ അവിഹിതമായ സ്വാധീനത്തിന് വഴങ്ങിയാണ് എസ്‌ഐ മഹേഷും സംഘവും തന്നെ മൂന്നാം മുറക്ക് വിധേയനാക്കിയത്. തന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മുഴുവന്‍ കേസുകളും കെട്ടിച്ചമച്ചതാണെന്നും തന്റെ പേരിലുള്ള കേസുകള്‍ നിഷ്പക്ഷമായ മറ്റൊരു ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും അകാരണമായി ക്രൂര മര്‍ദനത്തിനിരയാക്കിയ പോലിസുകാര്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും റഫീഖ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.





Next Story

RELATED STORIES

Share it