Kerala

കൃഷ്ണകുമാറിന്റെ പ്രവചനം തെറ്റി, തിരുവനന്തപുരത്ത് മോദിയെ സ്വീകരിക്കുക ഇടത് മേയർ

അടുത്ത തവണയും മോദി തിരുവനന്തപുരത്ത് എത്തുമ്പോൾ ഇടത് മേയർ തന്നെയായിരിക്കും പ്രധാനമന്ത്രിയെ സ്വീകരിക്കുക എന്നതാണ് തിരുവനന്തപുരത്തെ ജനങ്ങളുടെ തീരുമാനം

കൃഷ്ണകുമാറിന്റെ പ്രവചനം തെറ്റി, തിരുവനന്തപുരത്ത് മോദിയെ സ്വീകരിക്കുക ഇടത് മേയർ
X

തിരുവനന്തപുരം: ആർഎസ്എസ് അനുകൂലിയും നടനുമായ കൃഷ്ണകുമാറിന്റെ പ്രവചനം തെറ്റി. 2021 ലെ നിയമസഭാ പ്രചാരണത്തിന് നരേന്ദ്രമോദി തിരുവനന്തപുരത്ത് വരുമ്പോൾ സ്വീകരിക്കുക ബിജെപി മേയറായിരിക്കും എന്നാണ് ദിവസങ്ങൾക്ക് മുമ്പ് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ നടൻ കൃഷ്ണകുമാർ പറഞ്ഞത് .

എന്നാൽ അടുത്ത തവണയും മോദി തിരുവനന്തപുരത്ത് എത്തുമ്പോൾ ഇടത് മേയർ തന്നെയായിരിക്കും പ്രധാനമന്ത്രിയെ സ്വീകരിക്കുക എന്നതാണ് തിരുവനന്തപുരത്തെ ജനങ്ങളുടെ തീരുമാനം. ശക്തമായ ത്രികോണ മത്സരമെന്ന് അവകാശപ്പെട്ട തലസ്ഥാനത്ത് ഇത്തവണ കോൺഗ്രസിനെയും ബിജെപിയെയും അപ്രസക്തമാക്കി എൽഡിഎഫ് തേരോട്ടമാണ് നടന്നത്.

കോർപറേഷൻ പിടിച്ചെടുക്കുമെന്ന ബിജെപിയുടെ ശക്തമായ പ്രചാരണം ജനങ്ങൾ അംഗീകരിച്ചില്ല. ന്യൂനപക്ഷ മേഖലകളിൽ ജനങ്ങൾ ബിജെപിയെയും കോൺഗ്രസിനെയും ഒഴിവാക്കി എൽഡിഎഫിന്റെ ഒപ്പം നിന്നത് ബിജെപിക്കും കോൺഗ്രസിനും ക്ഷീണമായി.


Next Story

RELATED STORIES

Share it