മാളില്‍ നടികള്‍ ആക്രമിക്കപ്പെട്ട സംഭവം: കുറ്റവാളികള്‍ക്കെതിരേ പോലിസ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് വനിതാ കമ്മിഷന്‍
ആള്‍ക്കൂട്ടത്തിനിടയില്‍ സ്ത്രീകളെ ആക്രമിക്കുന്ന സംഭവങ്ങള്‍ തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നത് തീര്‍ച്ചയായും കേരളീയ സമൂഹം വളരെ കരുതലോടെ കാണേണ്ടതുണ്ട്.
തിരുവനന്തപുരം: കോഴിക്കോട് ഹൈലൈറ്റ് മാളില്‍ ഇന്നലെ ഒരു സിനിമാ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിക്കിടെ സിനിമാ നടികള്‍ ആക്രമിക്കപ്പെട്ട സംഭവം വളരെയേറെ ആശങ്ക ഉണ്ടാക്കുന്നതും തീര്‍ത്തും അപലപനീയമാണെന്നും കേരള വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ പി സതീദേവി പ്രസ്താവനയില്‍ പറഞ്ഞു. സംഭവത്തില്‍ അടിയന്തരമായി പൊലീസ് ഇടപെട്ട് അന്വേഷണം നടത്തി കുറ്റവാളികള്‍ക്കെതിരായി നടപടി സ്വീകരിക്കണം. ആള്‍ക്കൂട്ടത്തിനിടയില്‍ സ്ത്രീകളെ ആക്രമിക്കുന്ന സംഭവങ്ങള്‍ തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നത് തീര്‍ച്ചയായും കേരളീയ സമൂഹം വളരെ കരുതലോടെ കാണേണ്ടതുണ്ട്. ഇത്തരം പരിപാടികള്‍ പങ്കെടുക്കുന്ന ആളുകള്‍ക്ക് സംരക്ഷണം കൊടുക്കുന്നതിന് ആവശ്യമായിട്ടുള്ള നടപടികള്‍ സംഘാടകരുടെ ഭാഗത്തുനിന്നുണ്ടാവണം. ഇന്നലെ ഉണ്ടായ സംഭവത്തില്‍ പോലിസ് അടിയന്തരമായി ഇടപെട്ട് കുറ്റവാളികള്‍ക്ക് എതിരേ കര്‍ശനമായിട്ടുള്ള വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു.
RELATED STORIES
ഷിംല മസ്ജിദിലേക്ക് ഹിന്ദുത്വര്‍ ഇരച്ചുകയറി; സംഘര്‍ഷം, നിരോധനാജ്ഞ
11 Sep 2024 6:36 PM GMT'മികച്ച ട്രാക്ക് റെക്കോഡുള്ള ഉദ്യോഗസ്ഥന്'; സ്ഥലംമാറ്റിയ മലപ്പുറം എസ് ...
11 Sep 2024 5:31 PM GMTഉരുള്‍പൊട്ടലില്‍ ഏവരെയും നഷ്ടപ്പെട്ട ശ്രുതിയെ തനിച്ചാക്കി ജിന്‍സണും...
11 Sep 2024 5:22 PM GMTആശ്രമം കത്തിച്ച കേസില്‍ കാരായി രാജനെ കുടുക്കാന്‍ നോക്കി; പൂഴ്ത്തിയ...
11 Sep 2024 3:10 PM GMTകോളജ് യൂനിയന്‍ തിരഞ്ഞെടുപ്പ്; കണ്ണൂര്‍ ഗവ. വനിതാ കോളജില്‍ സംഘര്‍ഷം
11 Sep 2024 2:25 PM GMTസ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസ് അട്ടിമറിച്ചത്...
11 Sep 2024 2:18 PM GMT