ആലപ്പാട് നടക്കുന്ന കരിമണല്‍ ഖനനം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി
നിയമസഭാ സമിതിയുടെ പരസ്ഥിതി റിപോര്‍ട്ടിലെ ശുപാര്‍ശകളും തീരദേശ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകളും ലംഘിച്ച് നടത്തുന്ന കൊല്ലം കരുനാഗപ്പള്ളി താലൂക്കിലെ ആലപ്പാട് പഞ്ചായത്തല്‍ കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യ റയര്‍ എര്‍ത്ത് ലിമിറ്റഡ് നടത്തുന്ന കരിമണല്‍ ഖനനം തടയണമെന്നാണ് ഹരജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കൊച്ചി: ആലപ്പാട് നടക്കുന്ന കരിമണല്‍ ഖനനം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. ആലപ്പാട് സ്വദേശിയായ ഹുസൈനാണ്് അഡ്വ. പി ഇ സജല്‍ മുഖേന ഹരജി നല്‍കിയത്. ഹരജി നാളെ പരിഗണിക്കും. നിയമസഭാ സമിതിയുടെ പരസ്ഥിതി റിപോര്‍ട്ടിലെ ശുപാര്‍ശകളും തീരദേശ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകളും ലംഘിച്ച് നടത്തുന്ന കൊല്ലം കരുനാഗപ്പള്ളി താലൂക്കിലെ ആലപ്പാട് പഞ്ചായത്തല്‍ കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യ റയര്‍ എര്‍ത്ത് ലിമിറ്റഡ് നടത്തുന്ന കരിമണല്‍ ഖനനം തടയണമെന്നാണ് ഹരജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മുന്‍കൃഷി വകുപ്പ് മന്ത്രിയും നിലവില്‍ ചടയമംഗലം എംഎല്‍യുമായ മുല്ലക്കര രത്‌നാകരന്‍ അധ്യക്ഷനായ നിയസഭാ പരിസ്ഥിതി സമിതിയുടെ ശുപാര്‍ശകള്‍ ഒന്നുംതന്നെ ഖനനം നടത്തുന്ന ഐആര്‍ഇ പാലിക്കുന്നില്ലെന്ന് ഹരജിയില്‍ പറയുന്നു.
അനുവദനീയമായതിലും കൂടുതല്‍ കരപ്രദേശങ്ങളില്‍നിന്നും കായലില്‍നിന്നും നേരിട്ട് ഖനനം നടത്തുന്നത് മൂലം 89 ചതുരശ്ര കിലോ മീറ്ററുണ്ടായിരുന്ന ആലപ്പാട് ഭൂപ്രദേശം 7.5 ചതുരശ്ര കിലോ മീറ്ററിലേക്കു ചുരുങ്ങിയെന്നും ധാരാളം മല്‍സ്യസമ്പത്തുണ്ടായിരുന്ന തീരപ്രദേശത്ത് വംശനാശം സംഭവിച്ചിരിക്കുകയാണ്. നിയമസഭാ സമിതി റിപോര്‍ട്ട് വന്നിട്ട് ഒരുവര്‍ഷത്തിനു ശേഷവും യാതൊരുവിധ നടപടികളും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ലന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
RELATED STORIES
വിജയയാത്രയ്ക്കിടെ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തിളച്ച വെള്ളം...
5 Dec 2023 5:44 AM GMTഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകം; കുറ്റം സമ്മതിച്ച്...
5 Dec 2023 5:25 AM GMTഅതിര്‍ത്തി തര്‍ക്കം; കോഴിക്കോട്ട് അച്ഛനും മകനും വെട്ടേറ്റു
5 Dec 2023 5:18 AM GMTസ്ത്രീകള്‍ക്കെതിരായുള്ള പീഡനങ്ങളില്‍ പ്രതികള്‍ക്കെതിരെ ശക്തമായ നടപടി...
4 Dec 2023 12:00 PM GMTപ്രമുഖ സാമ്പത്തികശാസ്ത്ര വിദഗ്ധനും ദലിത് ചിന്തകനുമായ എം കുഞ്ഞാമന്...
3 Dec 2023 5:07 PM GMTകളമശ്ശേരി സ്ഫോടനം; ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു; ആകെ മരണം...
2 Dec 2023 3:43 PM GMT