Kerala

പ്രളയബാധിത മേഖലകളില്‍ ജപ്തി ഒഴിവാക്കണമെന്ന് ബാങ്കുകളോട് സര്‍ക്കാര്‍

ഇക്കാര്യം സംസ്ഥാന ബാങ്കേഴ്‌സ് സമിതിയില്‍ സര്‍ക്കാര്‍ ഉന്നയിക്കും. സഹകരണബാങ്കുകളടക്കം വായ്പയെടുത്ത പ്രളയബാധിതര്‍ക്കെതിരേ ജപ്തി നടപടിയുമായി മുന്നോട്ടുപോവുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നീക്കം. പ്രളയബാധിതമേഖലകളിലെ ജനങ്ങളെടുത്ത വായ്പകള്‍ക്ക് നേരത്തെ സര്‍ക്കാര്‍ ഒരുവര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു.

പ്രളയബാധിത മേഖലകളില്‍ ജപ്തി ഒഴിവാക്കണമെന്ന് ബാങ്കുകളോട് സര്‍ക്കാര്‍
X

തിരുവനന്തപുരം: പ്രളയബാധിതമേഖലകളില്‍ വായ്പയെടുത്തവര്‍ക്കെതിരേ ജപ്തി നടപടി സ്വീകരിക്കരുതെന്ന് ബാങ്കുകളോട് ആവശ്യപ്പെടാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇക്കാര്യം സംസ്ഥാന ബാങ്കേഴ്‌സ് സമിതിയില്‍ സര്‍ക്കാര്‍ ഉന്നയിക്കും. സഹകരണബാങ്കുകളടക്കം വായ്പയെടുത്ത പ്രളയബാധിതര്‍ക്കെതിരേ ജപ്തി നടപടിയുമായി മുന്നോട്ടുപോവുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നീക്കം. പ്രളയബാധിതമേഖലകളിലെ ജനങ്ങളെടുത്ത വായ്പകള്‍ക്ക് നേരത്തെ സര്‍ക്കാര്‍ ഒരുവര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു.

സംസ്ഥാനത്തെ നഗരപ്രദേശങ്ങളിലെ തെരുവോര കച്ചവടക്കാരുടെ ജീവനോപാധി സംരക്ഷിക്കുന്നതിനും തെരുവോര കച്ചവടം നിയന്ത്രിക്കുന്നതിനും തയ്യാറാക്കിയ പദ്ധതി വിജ്ഞാപനം ചെയ്യാനും മന്ത്രിസഭായോഗം തീരുമാനിച്ചു. തെരുവോര കച്ചവടക്കാരുടെ (ജീവനോപാധി സംരക്ഷണവും കച്ചവട നിയന്ത്രണവും) നിയമം 2014ലെ 38ാം വകുപ്പ് പ്രകാരമാണ് വിജ്ഞാപനം പുറപ്പെടുവിക്കുന്നത്. ഈ പദ്ധതിയനുസരിച്ച് ഓരോ നഗരപ്രദേശത്തും തെരുവോര കച്ചവടക്കാര്‍ക്കു വേണ്ടി പ്രത്യേക മേഖല കണ്ടെത്തി അവിടെ കച്ചവടത്തിനുള്ള സൗകര്യം അതത് നഗരസഭകള്‍ ഒരുക്കേണ്ടതാണ്. തെരുവോര കച്ചവടക്കാരുടെ ജീവനോപാധി ഉറപ്പാക്കുക, അവരുടെ കച്ചവടത്തിന് സംരക്ഷണം നല്‍കുക എന്നിവയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍. കച്ചവടക്കാരുടെ ക്ഷേമത്തിനുള്ള വിവിധ നടപടികള്‍ ഇതിന്റെ ഭാഗമായി സ്വീകരിക്കും.

നിയമപ്രകാരം രൂപീകരിക്കുന്ന ടൗണ്‍ വെണ്ടിങ് കമ്മിറ്റികള്‍ യഥാര്‍ഥ തെരുവോര കച്ചവടക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. നഗരസഭകളുടെ കീഴില്‍ വരുന്ന ഈ കമ്മിറ്റികളില്‍ തെരുവോര കച്ചവടക്കാര്‍ക്കും പ്രാതിനിധ്യമുണ്ടാവും. തെരുവോര കച്ചവടം ജീവനോപാധിയായിട്ടുള്ളവര്‍ക്കാണ് സര്‍ട്ടിഫിക്കറ്റിന് അര്‍ഹത. മറ്റൊരിടത്തും കച്ചവടമുണ്ടാവാന്‍ പാടില്ലെന്നാണ് വ്യവസ്ഥ.

Next Story

RELATED STORIES

Share it