Kerala

പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ശ്രമമെന്ന് പരാതി

സംഭവത്തില്‍ പ്രവീണ്‍, സഹോദരന്‍ പ്രദീപന്‍, സോളമന്‍, ഷിജു എന്നിവര്‍ക്കെതിരേയാണ് വടകര പോലിസ് കേസെടുത്തിട്ടുള്ളത്

പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ശ്രമമെന്ന് പരാതി
X

കോഴിക്കോട്: പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമം നടത്തിയെന്നു പരാതി. അക്രമികള്‍ വീട്ടിനുള്ളില്‍ കയറുന്നതിനു മുമ്പ് വാതിലടച്ചതിനാല്‍ പെണ്‍കുട്ടി പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു. സംഭവത്തില്‍ നാല് പേര്‍ക്കെതിരേ പോലിസ് കേസെടുത്തു. വടകരയില്‍ താമസിക്കുന്ന കുന്നുംപുറത്ത് ചിത്രയുടെ മകള്‍ക്കു നേരെയാണ് ബുധനാഴ്ച രാത്രി 11.45 ഓടെ ആക്രമണശ്രമമുണ്ടായത്. വടകര പുതിയാപ്പ സ്വദേശി കല്ലനിരപറമ്പത്ത് പ്രവീണ്‍ പെണ്‍കുട്ടിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമിച്ചെന്നാണ് മാതാവിന്റെ പരാതി. ഇയാളുടെ ഉദ്ദേശ്യം മനസ്സിലാക്കിയ പെണ്‍കുട്ടി വീട്ടിനുള്ളിലേക്ക് ഓടിക്കയറി വാതിലടച്ചതിനാലാണ് രക്ഷപ്പെട്ടതെന്നും ഇവര്‍ പറയുന്നു. സംഭവത്തില്‍ പ്രവീണ്‍, സഹോദരന്‍ പ്രദീപന്‍, സോളമന്‍, ഷിജു എന്നിവര്‍ക്കെതിരേയാണ് വടകര പോലിസ് കേസെടുത്തിട്ടുള്ളത്. വീട്ടില്‍ അതിക്രമിച്ചുകയറല്‍, വധശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്. സംഘം വീടിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും വീട്ടുപകരണങ്ങള്‍ തീയിട്ടുനശിപ്പിക്കുകയും ചെയ്‌തെന്നും പരാതിയില്‍ പറയുന്നു. അര ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്നാണ് ചിത്ര പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.



Next Story

RELATED STORIES

Share it