Kerala

പ്രശസ്ത യൂറോളജിസ്റ്റ് ഡോ. റോയ് ചാലി അന്തരിച്ചു

മൃതദേഹം ഉച്ചയ്ക്ക് 12 മണി വരെ കോഴിക്കോട് പട്ടേരി ചാലിയില്‍ ഹൗസിലും ശേഷം 12 മുതല്‍ 1 മണി വരെ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലും പൊതു ദര്‍ശനത്തിനു വെക്കും.

പ്രശസ്ത യൂറോളജിസ്റ്റ് ഡോ. റോയ് ചാലി അന്തരിച്ചു
X

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിലെ പ്രഫസറും യൂറോളജി വിഭാഗം മുന്‍ മേധാവിയും ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ യൂറോളജി വിഭാഗം മേധാവിയുമായ ഡോ. റോയ് ചാലി (85 വയസ്സ്) ഇന്ന് പുലര്‍ച്ചെ സ്വന്തം വസതിയില്‍ അന്തരിച്ചു.

മൃതദേഹം ഉച്ചയ്ക്ക് 12 മണി വരെ കോഴിക്കോട് പട്ടേരി ചാലിയില്‍ ഹൗസിലും ശേഷം 12 മുതല്‍ 1 മണി വരെ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലും പൊതു ദര്‍ശനത്തിനു വെക്കും. അതിനുശേഷം ജന്മനാടായ കൊച്ചിയിലെ മുളന്തുരുത്തിയിലേക്ക് കൊണ്ടു പോകും. സംസ്‌കാരം നാളെ രാവിലെ 10ന് മുളന്തുരുത്തി ഓര്‍ത്തഡോക്‌സ് പള്ളിയില്‍. ഭാര്യ ആനി ചാലി. മക്കള്‍: ഡോ പൗലോസ് ചാലി, മാമ്മന്‍ ചാലി. മരുമകള്‍ അന്ന ചാലി, പ്രീത ചാലി.

Next Story

RELATED STORIES

Share it