- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിദേശത്ത് വാഹനാപകടത്തിൽ മരണപ്പെട്ട് 12 വർഷമായിട്ടും കുടുംബത്തിന് നഷ്ടപരിഹാരം ലഭിച്ചില്ല
കുവൈത്തിൽ 2009 നവംമ്പർ 16നുണ്ടായ വാഹനാപകടത്തിലാണ് സഹീദ് മരിക്കുന്നത്. നഷ്ടപരിഹാരം ലഭിക്കുന്നതിന്നായി കുടംബാംഗങ്ങൾ ആവശ്യമായ രേഖകളെല്ലാം അയൽവാസിയായ മങ്ങാട്ടുച്ചാലി ചേക്കുട്ടിക്ക് ഒപ്പിട്ട് നൽകിയിരുന്നതായി ഭാര്യ ശാഹിന കെ കെ പത്രസമ്മേളനത്തിൽ പറഞ്ഞു.
അരീക്കോട്: കുവൈത്തിൽ വാഹനാപകടത്തിൽപ്പെട്ട് മരിച്ച് 12 വർഷം കഴിഞ്ഞിട്ടും കുടുംബത്തിന് നഷ്ട പരിഹാരം ലഭിച്ചിട്ടില്ലെന്ന് പരാതി. കീഴുപറമ്പ് കാരങ്ങാടൻ കുരിക്കത്തൊടി ഉമ്മർ മകൻ സഹീദ് (28) മരിച്ചതിൽ നിയമാനുസൃതം കുടുംബത്തിന് ലഭിക്കേണ്ടിയിരുന്ന ബ്ലഡ് മണി ഇതുവരെ ലഭ്യമായിട്ടില്ല.
കുവൈത്തിൽ 2009 നവംമ്പർ 16നുണ്ടായ വാഹനാപകടത്തിലാണ് സഹീദ് മരിക്കുന്നത്. നഷ്ടപരിഹാരം ലഭിക്കുന്നതിന്നായി കുടംബാംഗങ്ങൾ ആവശ്യമായ രേഖകളെല്ലാം അയൽവാസിയായ മങ്ങാട്ടുച്ചാലി ചേക്കുട്ടിക്ക് ഒപ്പിട്ട് നൽകിയിരുന്നതായി ഭാര്യ ശാഹിന കെ കെ പത്രസമ്മേളനത്തിൽ പറഞ്ഞു.
16/11/2009ന് ഭർത്താവിനോടൊപ്പം അപകടത്തിൽ മരണപ്പെട്ട മൂന്ന് പേർക്കും പരിക്കേറ്റ രണ്ട് പേർക്കും നഷ്ടപരിഹാരം ലഭിച്ചപ്പോൾ തങ്ങൾക്ക് മാത്രം ലഭിച്ചില്ല. ഇത് സംബന്ധിച്ച് ചേക്കുട്ടിയുമായി പലതവണ സംസാരിച്ചിട്ടും വ്യക്തമായ മറുപടി തന്നിട്ടില്ല. എന്നാൽ ഒപ്പിട്ട് നൽകിയ രേഖകൾ കൈമാറാനും ചേക്കുട്ടി തയ്യാറാകുന്നില്ലന്ന് ഷാഹിന വ്യകതമാക്കി.
ഭർത്താവ് സഹീദിനോടൊപ്പം പരിക്കേറ്റ ഞങ്ങളുടെ നാട്ടുകാരനും മറ്റൊരു സുഹൃത്തിനും കുവൈത്ത് നിയമ പ്രകാരം നഷ്ടപരിഹാരം ലഭിച്ചതായും അവർ പറഞ്ഞു. എന്നാൽ ഞങ്ങള്ക്ക് ലഭിക്കേണ്ട നിയമാനുസൃത ബ്ലഡ്മണിക്ക് എന്താണ് തടസ്സമെന്ന് ചേക്കുട്ടി വ്യക്തമാക്കിയിട്ടില്ല. അദ്ദേഹം ബ്ലഡ് മണി കൈപറ്റിയതായ സംശയവും ശാഹിന പ്രകടിപ്പിച്ചു.
പണവും രേഖകളും ലഭിക്കാത്തത് സംബന്ധിച്ച് ജില്ല പോലിസ് സൂപ്രണ്ടിന് പരാതി നൽകുകയും അന്വേഷണത്തിനായി കൊണ്ടോട്ടി ഡിവൈഎസ്പിക്ക് കൈമാറിയതുമാണ്. എന്നാൽ പരാതി സംബന്ധിച്ച് ഡിവൈഎസ്പി കുടുംബാങ്ങളിൽ നിന്നും മൊഴിയെടുത്തെങ്കിലും കേസെടുക്കാൻ അദ്ദേഹം തയ്യാറായിട്ടില്ല.
മുഖ്യമന്ത്രിക്കും നേരത്തെ പരാതി നൽകിയിരുന്നുവെങ്കിലും ഫലം ഉണ്ടായിട്ടില്ല. ബന്ധപ്പെട്ടവർ നടപടി സ്വീകരിച്ചിട്ടല്ലങ്കിൽ അടുത്ത ആഴ്ച മുതൽ ചേക്കുട്ടിയുടെ വീട്ട് പടിക്കൽ നിരാഹാരം കിടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. പത്രസമ്മേളനത്തിൽ സഹീദിൻ്റെ ഭാര്യ ശാഹിന, മാതാവ് മൈമുന, സഹോദരൻ സുധീർ എന്നിവർ പങ്കെടുത്തു.
RELATED STORIES
ഷാനിന്റേത് ബീഭല്‍സമായ കൊലപാതകം; പ്രോസിക്യൂഷന്റെ വീഴ്ച്ചകള്‍...
12 Dec 2024 3:46 AM GMTസിറിയ പിടിച്ച് ഹയാത് താഹിര്‍ അല്‍ ശാം; ആരാണ് നേതാവ് അബു മുഹമ്മദ് അല്‍...
8 Dec 2024 8:54 AM GMTസുപ്രിംകോടതി തുറന്നുവിട്ട ഭൂതങ്ങള്‍ രാജ്യത്തെ വേട്ടയാടുന്നു (വീഡിയോ)
6 Dec 2024 5:35 PM GMTപോപുലര്‍ ഫ്രണ്ടിനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് നിലനില്‍ക്കില്ല; ...
4 Dec 2024 3:45 PM GMT'ഫലസ്തീനില്‍ ബാങ്ക് മുഴങ്ങുന്നത് തുടരും, കേള്‍ക്കാന്‍...
3 Dec 2024 2:16 PM GMTഅജ്മീര്‍ ദര്‍ഗയ്ക്ക് സമീപത്തെ അഢായി ദിന് കാ ഝോംപഡാ പള്ളിയിലും അവകാശ...
2 Dec 2024 2:57 PM GMT