ദൈവിക നിയമങ്ങളുടെ സംബോധന മനുഷ്യ പ്രകൃതിയോട്: അല്ലാമാ ഖാലിദ് സൈഫുല്ലാ റഹ്മാനി
ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ പ്രവര്‍ത്തനമായ തഫ്ഹീമേ ശരീഅത്ത് (ശരീഅത്തിനെ മനസ്സിലാക്കുക) ദ്വിദിന ദേശീയ ശില്‍പ്പശാലയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം

ഓച്ചിറ: ഇസ്‌ലാമിക ശരീഅത്ത് ദൈവിക നിയമങ്ങളാണെന്നും അതിന്റെ സംബോധന മനുഷ്യപ്രകൃതിയോടാണെന്നും പ്രകൃതിക്ക് മാറ്റമൊന്നും വരാത്തതിനാല്‍ ദൈവിക നിയമങ്ങള്‍ക്കും മാറ്റമില്ലെന്നും അന്താരാഷ്ട്ര പണ്ഡിതനും ചിന്തകനുമായ അല്ലാമാ ഖാലിദ് സൈഫുല്ലാ റഹ്മാനി പറഞ്ഞു. ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ പ്രവര്‍ത്തനമായ തഫ്ഹീമേ ശരീഅത്ത് (ശരീഅത്തിനെ മനസ്സിലാക്കുക) ദ്വിദിന ദേശീയ ശില്‍പ്പശാലയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. യാത്ര ആഗ്രഹിക്കുകയും കോപത്തിന്റെ അവസ്ഥകള്‍ വഹിക്കുകയും ചെയ്യുന്ന മനുഷ്യന്റെ പ്രകൃതി അന്നും ഇന്നും എന്നും ഒരുപോലെയാണ്. എന്നാല്‍ വാഹനങ്ങളും ആയുധങ്ങളും വിശാലമായപ്പോള്‍ ഒട്ടകത്തില്‍ നിന്നും വിമാനത്തിലേക്കും വാളില്‍ നിന്നും തോക്കിലേക്കും വസ്തുക്കള്‍ പുരോഗതി പ്രാപിച്ചു. ദൈവിക നിയമങ്ങള്‍ ഇതിന് എതിര് നില്‍ക്കുന്നില്ല. പക്ഷേ, വാഹനങ്ങളും ആയുധങ്ങളും അക്രമപരമായി ഉപയോഗിക്കരുതെന്ന് അന്നും ഇന്നും ദൈവിക സന്ദേശം ശക്തിയുക്തം ഉണര്‍ത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് ബഹുഭാര്യത്വം എന്ന വിഷയത്തില്‍ ക്ലാസെടുത്തു. ബഹുഭാര്യത്വം എല്ലാ മതങ്ങളും തത്വത്തില്‍ അംഗീകരിച്ചതാണെന്നും ഇസ്‌ലാം അതിന് വ്യക്തവും ശക്തവുമായ നിയമ നിബന്ധനകള്‍ പറയുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. എന്നിട്ടും ഇന്ത്യയില്‍ തന്നെ ബഹുഭാര്യത്വത്തില്‍ മുസ്‌ലിം സമുദായം വളരെ പിന്നിലാണെന്നാണ് സര്‍ക്കാരിന്റെ കണക്കുകള്‍ തന്നെ അറിയിക്കുന്നത്. പ്രകൃതി നിയമങ്ങളെ അവഗണിക്കുന്നതിനാലാണ് പ്രകൃതി വിരുദ്ധമായ അവസ്ഥകള്‍ സംജാതമാവുന്നത്. പാശ്ചാത്യ ലോകത്ത് 70 ശതമാനമായി ഉയര്‍ന്നുകഴിഞ്ഞ ജാരസന്തതികളുടെ കണക്കും വിവാഹം കഴിഞ്ഞ അന്യ സ്ത്രീപുരുഷന്മാര്‍ക്കിടയില്‍ പോലും തെറ്റായ ബന്ധങ്ങള്‍ അനുവദനീയമാണെന്ന വീക്ഷണവും ഇതിന്റെ വ്യക്തമായ തെളിവുകളാണ്. വിവാഹ മോചനം, ജീവനാംശം, ശരീഅത്തും ഇന്ത്യന്‍ ഭരണഘടനയും, ശരീഅത്തും കോടതിയും എന്നീ വിഷയങ്ങളില്‍ അല്ലാമാ റഹ്മാനിയോടൊപ്പം സുപ്രിംകോടതി അഭിഭാഷകനായ ശംഷാദും ക്ലാസുകള്‍ അവതരിപ്പിച്ചു.
ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി ഉദ്ഘാടനം ചെയ്തു. ഡോ. ഹുസയ്ന്‍ മടവൂര്‍, അബ്ദുല്‍ ഗഫൂര്‍ ഖാസിമി, ജലാലുദ്ദീന്‍ മൗലവി, മുസമ്മില്‍ കൗസരി, എം എം അക്ബര്‍, മുഹമ്മദ് യൂസുഫ് ബാഖവി, കാഞ്ഞാര്‍ അഹ്മദ് കബീര്‍ ബാഖവി, ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി, ഹാഫിസ് സുഹൈല്‍ ഹസനി പങ്കെടുത്തു.
RELATED STORIES
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ഡിവൈഎഫ്ഐ നേതാവ്...
21 March 2023 11:51 AM GMTകര്‍ണാടകയില്‍ മുതിര്‍ന്ന ബിജെപി നേതാവ് രാജിവച്ച് കോണ്‍ഗ്രസിലേക്ക്
21 March 2023 9:58 AM GMTനിയമസഭയിലെ കൈയാങ്കളി: ഭരണ-പ്രതിപക്ഷ കക്ഷികള്‍ ജനാധിപത്യത്തെ...
15 March 2023 2:54 PM GMTഞെളിയന്‍പറമ്പ്: എസ് ഡിപിഐ ജില്ലാ കലക്ടര്‍ക്ക് ഹരജി നല്കി
15 March 2023 10:16 AM GMTഒരേ ഗ്രൂപ്പില്‍ ഉംറ ചെയ്യാനെത്തിയ മലയാളി വനിതകള്‍ നാട്ടിലേക്ക്...
15 March 2023 8:30 AM GMTഡോക്ടര്‍മാര്‍ക്കെതിരായ ഗണേഷ് കുമാര്‍ എംഎല്‍എയുടെ കലാപ ആഹ്വാനം...
15 March 2023 5:43 AM GMT