Kerala

പ്രകടനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വിലയിടാനുള്ള തീരുമാനം ഫാഷിസ്റ്റ് വാഴ്ച്ച : റോയ് അറയ്ക്കല്‍

പ്രകടനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വിലയിടാനുള്ള തീരുമാനം ഫാഷിസ്റ്റ് വാഴ്ച്ച : റോയ് അറയ്ക്കല്‍
X

തിരുവനന്തപുരം: പ്രകടനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വിലയിടാനുള്ള തീരുമാനം ഫാഷിസ്റ്റ് വാഴ്ച്ചയാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍. പ്രകടനം നടത്താന്‍ അനുമതിക്ക് 10,000 രൂപ വരെ ഫീസ് ഈടാക്കാനുള്ള തീരുമാനം ജനാധിപത്യവിരുദ്ധമാണ്.പ്രക്ഷോഭങ്ങളിലൂടെയും നവോത്ഥാന പോരാട്ടങ്ങളിലൂടെയും മുന്നോട്ട് വന്ന പ്രബുദ്ധമായ കേരളത്തിന്റെ സമര ചരിത്രത്തെ റദ്ദ് ചെയ്യാനുള്ള ശ്രമമാണിത്.വിമര്‍ശനങ്ങളോടും വിയോജിപ്പുകളോടുമുള്ള ഈ അസഹിഷ്ണുതയാണ് ഫാഷിസം.പ്രതിഷേധങ്ങളെ ഭയക്കുന്നത് സ്വേഛാധിപത്യമാണ്. അവശ്യ സേവനങ്ങള്‍ക്ക് ഫീസ് ഈടാക്കിഇടതു സര്‍ക്കാര്‍ ജനാധിപത്യത്തിന് ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ്.

വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ മുതല്‍ മൈക്ക് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള അനുമതിക്ക് വരെ ഭീകരമായി ഫീസ് വര്‍ധിപ്പിച്ചു.പോലീസ് സേനയ്ക്ക് വേണ്ടി പൊതുജനാവില്‍ നിന്ന് ഭീമമായ തുകയാണ് ചെലവഴിച്ചുകൊണ്ടിരിക്കുന്നത്. ജനങ്ങള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ നല്‍കാന്‍ അവര്‍ ബാധ്യസ്ഥരാണ്. മൈക്ക് ഉപയോഗിക്കുന്നതും പ്രകടനം നടത്തുന്നതുമൊക്കെ പ്രധാനമായും പൊതുപ്രവര്‍ത്തനം നടത്തുന്ന സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളുമാണ്. ഇതിലൂടെ വിമര്‍ശകരുടെ വായ മൂടാനാണ് ഇടതു സര്‍ക്കാര്‍ ശ്രമിക്കുന്നത്.

കൂടാതെ ഭരണാധികാരികളുടെ അതിരില്ലാത്ത ധൂര്‍ത്തിന് പണം കണ്ടെത്തുന്നത് ജനങ്ങളുടെമേല്‍ തൊട്ടതിനൊക്കെ പിഴയും നികുതിയും ചുമത്തിയാണ്. കൊവിഡ് മഹാമാരിയെ പോലും പണ സ്വരൂപണത്തിനുള്ള മാര്‍ഗ്ഗമായി ഉപയോഗപ്പെടുത്തുകയായിരുന്നു ഇടതു സര്‍ക്കാര്‍. അവശ്യ സേവനങ്ങള്‍ക്കുള്‍പ്പെടെയുള്ള പുതിയ ഫീസും അന്യായ ഫീസ് വര്‍ധനയും പിന്‍വലിക്കണമെന്നും റോയ് അറയ്ക്കല്‍ ആവശ്യപ്പെട്ടു.







Next Story

RELATED STORIES

Share it