- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷം ഞായറാഴ്ച കണ്ണൂരിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
സർക്കാർ അധികാരമേറ്റ മെയ് 20 വരെ നീളുന്ന വാർഷികാഘോഷ പരിപാടികളാണ് സംസ്ഥാനത്താകെ സംഘടിപ്പിച്ചിട്ടുള്ളത്.
കണ്ണൂർ: രണ്ടാം പിണറായി സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂർ പോലിസ് മൈതാനിയിൽ ഏപ്രിൽ മൂന്ന് ഞായറാഴ്ച വൈകീട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പോലിസ് മൈതാനിയിൽ ഏപ്രിൽ മൂന്ന് മുതൽ 14 വരെ നടക്കുന്ന 'എന്റെ കേരളം' മെഗാ എക്സിബിഷൻ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. റവന്യു-ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ അധ്യക്ഷനാവും.
ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി, വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ, തുറമുഖ-മ്യൂസിയം-പുരാവസ്തു- പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എംവി ഗോവിന്ദൻ മാസ്റ്റർ എന്നീ മന്ത്രിമാർ ചടങ്ങിൽ പങ്കെടുക്കും.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കണ്ണൂർ നഗരസഭ മേയർ ടി ഒ മോഹനൻ, എംഎൽഎമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെബി ഗണേഷ്‌കുമാർ, കെ പി മോഹനൻ, കോവൂർ കുഞ്ഞുമോൻ എന്നിവർ ആശംസ നേരും. എംപിമാരായ കെ മുരളീധരൻ, രാജ്മോഹൻ ഉണ്ണിത്താൻ, ജോൺ ബ്രിട്ടാസ്, ഡോ. വി ശിവദാസൻ എന്നിവർ സംബന്ധിക്കും.
ചീഫ് സെക്രട്ടറി വിപി ജോയി സ്വാഗതവും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സെക്രട്ടറി കെ ആർ ജ്യോതിലാൽ നന്ദിയും പറയും. തദ്ദേശ സ്ഥാപന പ്രതിനിധികൾ, പൊതുജനങ്ങൾ, സാമൂഹ്യ സാംസ്‌കാരിക മേഖലയിലുള്ളവർ എന്നിവർ ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കും. ഉദ്ഘാടന ചടങ്ങിന് ശേഷം, പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ മിഥുൻ ജയരാജ് അവതരിപ്പിക്കുന്ന 'ശ്രുതി മധുരം' മിഥുൻ ജയരാജ് ഷോ അരങ്ങേറും. ഉദ്ഘാടന ചടങ്ങിന് മുമ്പായി വൈകീട്ട് 4.30ന് ഗ്രാമ്യ നിടുവാലൂർ അവതരിപ്പിക്കുന്ന നാടൻ പാട്ട് തുടർന്ന്, കേരള ക്ഷേത്ര കലാ അക്കാദമി അവതരിപ്പിക്കുന്ന പഞ്ചവാദ്യം എന്നിവ അരങ്ങേറും.
സർക്കാർ അധികാരമേറ്റ മെയ് 20 വരെ നീളുന്ന വാർഷികാഘോഷ പരിപാടികളാണ് സംസ്ഥാനത്താകെ സംഘടിപ്പിച്ചിട്ടുള്ളത്. എല്ലാ ജില്ലകളിലും 'എന്റെ കേരളം' പ്രദർശന മേള നടക്കും. കണ്ണൂർ, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം ജില്ലകളിൽ അതിവിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
RELATED STORIES
മുനമ്പം വഖ്ഫ് ഭൂമി: വി ഡി സതീശന്റെ നിലപാട് അപകടകരം സിപിഎ ലത്തീഫ്
13 Dec 2024 9:52 AM GMTവാനും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം
13 Dec 2024 7:55 AM GMTഭിന്നശേഷി വിദ്യാര്‍ഥിനിക്ക് അധ്യാപികയുടെ മര്‍ദ്ദനം
13 Dec 2024 7:45 AM GMTനടന് അല്ലു അര്ജുന് അറസ്റ്റില്‍
13 Dec 2024 7:32 AM GMTസംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്
13 Dec 2024 7:21 AM GMTറിസര്‍വ് ബാങ്ക് ആസ്ഥാനത്തിനും ഡല്‍ഹിയിലെ സ്കൂളുകള്‍ക്കും ബോംബ് ഭീഷണി
13 Dec 2024 7:09 AM GMT