Kerala

ആശങ്കയ്ക്ക് വിരാമം; എയർ ഇന്ത്യ വിമാനം ഇന്ന് ദോഹയിൽ നിന്ന് പുറപ്പെടും

181 യാത്രക്കാരാണ് ദോഹയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിലുള്ളത്. ഇവരിൽ ഗർഭിണികൾ, രോഗികൾ, അടിയന്തര ചികിത്സക്ക് നാട്ടിലേക്ക് പോകുന്നവർ, ജോലി നഷ്ടപ്പെട്ടവർ എന്നിവരാണുള്ളത്.

ആശങ്കയ്ക്ക് വിരാമം; എയർ ഇന്ത്യ വിമാനം ഇന്ന് ദോഹയിൽ നിന്ന് പുറപ്പെടും
X

തിരുവനന്തപുരം: ദോഹ-തിരുവനന്തപുരം വിമാനത്തെ സംബന്ധിച്ച ആശങ്കയ്ക്ക് വിരാമം. എയർ ഇന്ത്യ വിമാനം ഇന്ന് ദോഹയിൽ നിന്ന് പുറപ്പെടും. പ്രാദേശിക സമയം വൈകിട്ട് 4.30നായിരിക്കും (ഇന്ത്യൻ സമയം 7.00) ദോഹയിൽ നിന്ന് പുറപ്പെടുക. ഇന്ത്യൻസമയം അർദ്ധരാത്രി 12.45 ഓടെ യാത്രക്കാരുമായി വിമാനം തിരുവനന്തപുരം വിമാനത്താവളത്തിലെത്തും.

സാങ്കേതിക പ്രശ്നങ്ങളെ തുടർന്നാണ് കഴിഞ്ഞ ദിവസത്തെ യാത്ര റദ്ദാക്കിയതെന്നും ഇന്നത്തെ യാത്ര സംബന്ധിച്ച വിവരങ്ങൾ യാത്രക്കാരെ അറിയിക്കുമെന്നും ദോഹയിലെ ഇന്ത്യൻ എംബസി ഇന്നലെ ട്വിറ്ററിൽ അറിയിച്ചിരുന്നു . എക്സിറ്റ് പെർമിറ്റ് സംബന്ധിച്ച പ്രശ്നങ്ങളും യാത്രാ വിലക്കുമുള്ളവർക്ക് യാത്രക്ക് അനുമതിയില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

എയർ ഇന്ത്യ യാത്രക്കാരിൽ നിന്ന് പണം ഈടാക്കുന്ന വിവരം തങ്ങൾ അറിഞ്ഞിരുന്നില്ലെന്നും സൗജന്യ യാത്രയാണെന്ന് കരുതിയാണ് ആദ്യം അനുമതി നൽകിയതെന്നുമാണ് കഴിഞ്ഞ ദിവസത്തെ യാത്ര നിഷേധിച്ചതിനെ സംബന്ധിച്ച് ഖത്തർ പറയുന്നത്. യാത്രക്കാരിൽ നിന്ന് പണം ഈടാക്കിയതിനാൽ എയർ ഇന്ത്യ പാർക്കിംഗ് ചാർജ് ഒടുക്കണമെന്നുമുള്ള ആവശ്യം തങ്ങൾ മുന്നോട്ടുവച്ചു. എന്നാൽ എയർ ഇന്ത്യ തയാറായിരുന്നില്ല. അതിനാലാണ് യാത്ര നിഷേധിച്ചത്. പിന്നീട് ഇന്ത്യൻ എംബസി ഇടപെട്ട് പ്രശ്‌നം പരിഹരിച്ച ശേഷമാണ് യാത്രാനുമതി നൽകിയതെന്നും അവർ പറയുന്നു.

ഇത്തരം സന്ദർഭങ്ങളിൽ വിമാന സർവീസുകളുടെ കൂലി അതത് രാജ്യമാണ് ഏറ്റെടുക്കാറ്. എന്നാൽ എയർ ഇന്ത്യ സാധാരണ നിരക്കിനേക്കാൾ ഉയർന്ന തുക ഈടാക്കിയതും ഖത്തറിനെ ചൊടിപ്പിച്ചു. സൗജന്യ സർവീസ് നടത്താൻ ഖത്തർ എയർവേസ് തയാറാണെന്ന വിവരം ഇന്ത്യൻ എംബസിയെ അറിയിച്ചിരുന്നു. എന്നാൽ ഇന്ത്യ അനുകൂലമായല്ല ഇതിനോട് പ്രതികരിച്ചതെന്നും ഖത്തർ വെളിപ്പെടുത്തുന്നു. യാത്രക്കാരിൽ നിന്ന് എയർ ഇന്ത്യ 15000 രൂപയോളമാണ് ഈടാക്കുന്നത്.

ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിച്ച നിരവധി പ്രവാസികളാണ് ഇന്ത്യൻ എംബസിയുടെ ഓൺലൈനിൽ റജിസ്റ്റർ ചെയ്തിരുന്നത്.181 യാത്രക്കാരാണ് ദോഹയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിലുള്ളത്. ഇവരിൽ ഗർഭിണികൾ, രോഗികൾ, അടിയന്തര ചികിത്സക്ക് നാട്ടിലേക്ക് പോകുന്നവർ, ജോലി നഷ്ടപ്പെട്ടവർ എന്നിവരാണുള്ളത്.

[5/12, 12:51 PM] Sruthi Tjs: The canceled Doha flight will arrive today

Next Story

RELATED STORIES

Share it