Kerala

സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫിസിന് മുന്നില്‍ പ്രവര്‍ത്തകനെ മരിച്ച നിലയില്‍ കണ്ടെത്തി

ചേന്ദമംഗലം മുണ്ട്യാത്തോപ്പ് വാടപ്പുറത്ത് കൃഷ്ണന്റേയും ജാനകിയുടേയും മകന്‍ ബിജു (46)വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫിസിന് മുന്നില്‍ പ്രവര്‍ത്തകനെ മരിച്ച നിലയില്‍ കണ്ടെത്തി
X
പറവൂര്‍: സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫിസിന് മുന്നില്‍ പ്രവര്‍ത്തകനെ മരിച്ച നിലയില്‍ കണ്ടെത്തി. ചേന്ദമംഗലം മുണ്ട്യാത്തോപ്പ് വാടപ്പുറത്ത് കൃഷ്ണന്റേയും ജാനകിയുടേയും മകന്‍ ബിജു (46)വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.


ശനിയാഴ്ച്ച രാത്രി ഇയാള്‍ ഓഫിസിന് മുന്നില്‍ ഇരിക്കുന്നത് മറ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ കണ്ടിരുന്നു. നേരം വൈകിയിട്ടും വീട്ടില്‍ പോകാതായപ്പോള്‍ കാര്യം തിരക്കി. കുറച്ച് കഴിഞ്ഞ് പോകാമെന്നായിരുന്നു മറുപടി. ഇതോടെ പ്രവര്‍ത്തകര്‍ പാര്‍ട്ടി ഓഫിസ് പൂട്ടിപോയി.


രാത്രി വൈകിയും ബിജു വീട്ടില്‍ എത്താതിരുന്നതോടെ അന്വേഷിച്ചിറങ്ങിയ സഹോദരനാണ് ഞായറാഴ്ച്ച രാവിലെ ആറരയോടെ ബിജുവിനെ പാര്‍ട്ടി ഓഫിസിന് മുന്നില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലിസെത്തി തുടര്‍നടപടി സ്വീകരിച്ചു. പറവൂര്‍ ഫിഷറീസില്‍ താല്‍ക്കാലിക ജീവനക്കാരനായിരുന്നു.





Next Story

RELATED STORIES

Share it