Kerala

തരൂര്‍ ലക്ഷ്മണ രേഖ ലംഘിക്കരുത്, ലംഘിച്ചാല്‍ നടപടി'; കെ സി വേണുഗോപാല്‍

തരൂര്‍ ലക്ഷ്മണ രേഖ ലംഘിക്കരുത്, ലംഘിച്ചാല്‍ നടപടി; കെ സി വേണുഗോപാല്‍
X

ന്യൂഡല്‍ഹി: നിരന്തരം പാര്‍ട്ടിയെ വെട്ടിലാക്കിയുള്ള ശശി തരൂരിന്റെ നടപടികളില്‍ പ്രതികരിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. തരൂര്‍ ലക്ഷ്മണ രേഖ ലംഘിക്കരുതെന്ന് പറഞ്ഞ കെസി വേണുഗോപാല്‍ ലംഘിച്ചാല്‍ നടപടി ഉണ്ടാകുമെന്നും അറിയിച്ചു. അതേസമയം കോണ്‍ഗ്രസ് അഭിപ്രായ സ്വാതന്ത്ര്യമുള്ള പാര്‍ട്ടിയാണ് എന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

ശശി തരൂര്‍ പാര്‍ട്ടിയെ അറിയിക്കാതെ കേന്ദ്രസര്‍ക്കാരിന്റെ ആവശ്യപ്രകാരം വിദേശ യാത്ര ചെയ്യുന്നതേപ്പറ്റിയുള്ള ചോദ്യത്തോട് നല്ല കാര്യമെന്നും കെസി വേണുഗോപാല്‍ പ്രതികരിച്ചു. കോണ്‍ഗ്രസ് അഭിപ്രായ സ്വാതന്ത്ര്യമുള്ള പാര്‍ട്ടിയാണ്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ 52 വെട്ട് വെട്ടുന്ന പാര്‍ട്ടിയല്ല. ലക്ഷ്മണ രേഖ ലംഘിച്ചാല്‍ നടപടി എടുക്കുമെന്നും കെ സി വേണുഗോപാല്‍ ഓര്‍മ്മിപ്പിച്ചു.



Next Story

RELATED STORIES

Share it