Kerala

പത്തുവയസുകാരിയെ വഴിയില്‍വെച്ച് കടന്നുപിടിച്ച കേസ്: പ്രതിക്ക് അഞ്ചു വര്‍ഷം തടവും പിഴയും

മട്ടാഞ്ചേരി സ്വദേശി ബിജു (41) വിനെയാണ് എറണാകുളം അഡീഷനല്‍ സെഷന്‍സ് (സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമം പരിഗണിക്കുന്ന പ്രത്യേക കോടതി) ജഡ്ജി പി ജെ വിന്‍സെന്റ് ശിക്ഷിച്ചത്

പത്തുവയസുകാരിയെ വഴിയില്‍വെച്ച് കടന്നുപിടിച്ച കേസ്: പ്രതിക്ക് അഞ്ചു വര്‍ഷം തടവും പിഴയും
X

കൊച്ചി: കടയില്‍ പോയി മടങ്ങവേ പൊതുവഴിയില്‍ തടഞ്ഞു നിര്‍ത്തി പത്തു വയസ്സുകാരിയെ കടന്നുപിടിച്ച കേസിലെ പ്രതിക്ക് അഞ്ചു വര്‍ഷം തടവും 10,000 രൂപ പിഴയും ശിക്ഷ. മട്ടാഞ്ചേരി സ്വദേശി ബിജു (41) വിനെയാണ് എറണാകുളം അഡീഷനല്‍ സെഷന്‍സ് (സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമം പരിഗണിക്കുന്ന പ്രത്യേക കോടതി)ജഡ്ജി പി ജെ വിന്‍സെന്റ് ശിക്ഷിച്ചത്.സൈക്കിളില്‍ വന്ന ഇയാള്‍ പെണ്‍കുട്ടിയെ 2017 മെയ് ഏഴിന് കടന്നുപിടിച്ചുവെന്നാണ് കേസ്.

കേസില്‍ കുട്ടിയുടെ മൊഴി, റോഡിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ തെളിവായി കോടതി സ്വീകരിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമവും പോക്‌സോ പ്രകാരവും കുറ്റം കണ്ടെത്തി. പള്ളുരുത്തി സി ഐ കെ ജി അനീഷാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കിയത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി ബിന്ദു ഹാജരായി

Next Story

RELATED STORIES

Share it