കേരളത്തില്‍ എല്ലാ തിരഞ്ഞെടുപ്പിലും കള്ളവോട്ട് നടക്കുന്നുണ്ട്: ടീക്കാറാം മീണ

കള്ളവോട്ട് രണ്ടുതവണ ആവര്‍ത്തിച്ചാല്‍ മാത്രമേ അത് കള്ളവോട്ട് ആകുള്ളു എന്നു പറയുന്നത് ബാലിശമാണ്. മോഷ്ടിക്കുന്നയാള്‍ കള്ളന്‍ തന്നെയാണ്. അത് ഒരുതവണ മോഷ്ടിച്ചാലും രണ്ടുതവണ മോഷ്ടിച്ചാലും ആ വ്യക്തിയെ ആ പേരില്‍ തന്നെയാണ് വിളിക്കുന്നത്.

കേരളത്തില്‍ എല്ലാ തിരഞ്ഞെടുപ്പിലും കള്ളവോട്ട് നടക്കുന്നുണ്ട്: ടീക്കാറാം മീണ

തിരുവനന്തപുരം: കേരളത്തില്‍ എല്ലാ തിരഞ്ഞെടുപ്പിലും കള്ളവോട്ട് നടക്കുന്നുണ്ടെന്ന് സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. എന്നാല്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ അത് പിടിക്കുകയായിരുന്നു. ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുപ്പ് നടത്തുവാനാണ് താന്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കള്ളവോട്ട് രണ്ടുതവണ ആവര്‍ത്തിച്ചാല്‍ മാത്രമേ അത് കള്ളവോട്ട് ആകുള്ളു എന്നു പറയുന്നത് ബാലിശമാണ്. മോഷ്ടിക്കുന്നയാള്‍ കള്ളന്‍ തന്നെയാണ്. അത് ഒരുതവണ മോഷ്ടിച്ചാലും രണ്ടുതവണ മോഷ്ടിച്ചാലും ആ വ്യക്തിയെ ആ പേരില്‍ തന്നെയാണ് വിളിക്കുന്നതെന്നും ടീക്കാറാം മീണ വ്യക്തമാക്കി.

കള്ളവോട്ട് നടക്കുന്ന സാഹചര്യം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മനസ്സിലാക്കിയിട്ടുണ്ടെന്നും അതു തടയാന്‍ എല്ലാവരും തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top