Kerala

ബെവ് ക്യൂ ആപ്പിലെ സാങ്കേതികപ്രശ്‌നം; എക്‌സൈസ് മന്ത്രി റിപോര്‍ട്ട് തേടി

നാളെ വൈകീട്ട് 6.30 മുതല്‍ ബെവ് ക്യൂ ആപ്പ് വഴി 30 ലേക്കുള്ള ടോക്കണുകള്‍ ലഭിക്കും. ഒരുദിവസം ഏകദേശം 4.5 ലക്ഷം ഉപഭോക്താക്കള്‍ക്കാണ് സാമൂഹിക അകലം പാലിച്ച് മദ്യവിതരണം നടത്താനാവുക.

ബെവ് ക്യൂ ആപ്പിലെ സാങ്കേതികപ്രശ്‌നം; എക്‌സൈസ് മന്ത്രി റിപോര്‍ട്ട് തേടി
X

തിരുവനന്തപുരം: വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ വിദേശമദ്യം വിതരണം ചെയ്യുന്നതിന് വികസിപ്പിച്ച ബെവ് ക്യൂ മൊബൈല്‍ ആപ്പിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ സാങ്കേതികപരിമിതികളെക്കുറിച്ച് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ സംസ്ഥാന ബിവറേജസ് കോര്‍പറേഷനില്‍നിന്നും സ്റ്റാര്‍ട്ടപ്പ് മിഷനില്‍നിന്നും വിശദമായ റിപോര്‍ട്ട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ചു നടന്ന പ്രവര്‍ത്തനങ്ങള്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മന്ത്രി വിലയിരുത്തി.

ഉപഭോക്താക്കള്‍ക്ക് മൊബൈല്‍ ആപ്പ് വഴി ടോക്കണ്‍ ലഭ്യമാക്കാനുള്ള സംവിധാനത്തിലെ പോരായ്മകള്‍ പരിഹരിച്ചതായി യോഗം വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ നാളെ വൈകീട്ട് 6.30 മുതല്‍ ബെവ് ക്യൂ ആപ്പ് വഴി 30 ലേക്കുള്ള ടോക്കണുകള്‍ ലഭിക്കും. ഒരുദിവസം ഏകദേശം 4.5 ലക്ഷം ഉപഭോക്താക്കള്‍ക്കാണ് സാമൂഹിക അകലം പാലിച്ച് മദ്യവിതരണം നടത്താനാവുക. മെയ് 31 (ഞായറാഴ്ച), ജൂണ്‍ ഒന്ന് (ഡ്രൈ ഡേ) തിയ്യതികളില്‍ മദ്യവിതരണ കേന്ദ്രങ്ങള്‍ക്ക് അവധിയാണ്. ജൂണ്‍ രണ്ടുമുതല്‍ എല്ലാ സാങ്കേതിക പരിമിതികളും പരിഹരിച്ച് പൂര്‍ണമായ സംവിധാനം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുമെന്ന് ബെവ്കോ എംഡി അറിയിച്ചു.

Next Story

RELATED STORIES

Share it