Kerala

സ്‌കൂള്‍ വൃത്തിയാക്കുന്നതിനിടെ അധ്യാപകന്‍ കുഴഞ്ഞുവീണ് മരിച്ചു

നാട്ടിലേക്ക് കൊണ്ടുപോയ മൃതദേഹം ഞായറാഴ്ച ഉച്ചയ്ക്കു രണ്ടോടെ കല്ലറയിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും

സ്‌കൂള്‍ വൃത്തിയാക്കുന്നതിനിടെ അധ്യാപകന്‍ കുഴഞ്ഞുവീണ് മരിച്ചു
X

കണ്ണൂര്‍: സ്‌കൂള്‍ വൃത്തിയാക്കുന്നതിനിടെ അധ്യാപകന്‍ കുഴഞ്ഞു വീണ് മരിച്ചു. ഇരിട്ടി പേരട്ട ഗവ. എല്‍പി സ്‌കൂള്‍ അധ്യാപകനും കോട്ടയം കല്ലറ സ്വദേശിയുമായ പി കെ മധുസൂദനന്‍ ആണ് മരിച്ചത്. സ്‌കൂള്‍ വൃത്തിയാക്കുന്നതിനിടെ കുഴഞ്ഞുവീണ മധുസൂദനന്‍ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഗീതാ മധുസൂദനന്‍. മക്കള്‍: വിഷ്ണു മധുസൂദനന്‍, വര്‍ഷ മധുസൂദനന്‍. നാട്ടിലേക്ക് കൊണ്ടുപോയ മൃതദേഹം ഞായറാഴ്ച ഉച്ചയ്ക്കു രണ്ടോടെ കല്ലറയിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.


Next Story

RELATED STORIES

Share it