Kerala

നികുതി നിർണയ നോട്ടീസ്: കാലാവധി നീട്ടി

കൊവിഡ് 19 രോഗബാധയെത്തുടർന്നുണ്ടായ പ്രതിസന്ധി കണക്കിലെടുത്താണു തീരുമാനം.

നികുതി നിർണയ നോട്ടീസ്: കാലാവധി നീട്ടി
X

തിരുവനന്തപുരം: മൂല്യവർധിത നികുതി, ആഢംബര നികുതി, കേന്ദ്ര വിൽപ്പന നികുതി, കേരള പൊതു വിൽപ്പന നികുതി എന്നീ നിയമങ്ങൾ പ്രകാരം മാർച്ച് 31നു മുൻപ് നികുതി നിർണയം തീർപ്പാക്കണമെന്നു കാണിച്ചു നൽകിയ നോട്ടിസുകളുടെ കാലാവധി ദീർഘിപ്പിച്ചതായി ചരക്കു സേവന നികുതി വകുപ്പ് കമ്മിഷണർ അറിയിച്ചു.

കൊവിഡ് 19 രോഗബാധയെത്തുടർന്നുണ്ടായ പ്രതിസന്ധി കണക്കിലെടുത്താണു തീരുമാനം. കേന്ദ്ര, സംസ്ഥാനങ്ങളിലെ ജനറൽ നിയമ പ്രകാരമോ സ്‌പെഷ്യൽ നിയമപ്രകാരമോ കാലഹരണപ്പെടുന്ന കേസുകൾ ദീർഘിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

Next Story

RELATED STORIES

Share it