നികുതി വര്‍ധിപ്പിച്ചു; ആഡംഭര വസ്തുക്കള്‍ക്കും മദ്യത്തിനും വില ഉയരും
പ്ലൈവുഡ്, പെയിന്റ്, സിമന്റ്, മാര്‍ബിള്‍, ഗ്രാനൈറ്റ്, ടൈല്‍സ്, ടൂത്ത് പേസ്റ്റ്, സോപ്പ്, ്‌ഹെയര്‍ ഓയില്‍, പാക്കറ്റ് ഫുഡുകള്‍, ചോക്ലേറ്റ്, ശീതള പാനീയം, സ്വര്‍ണം, കാര്‍, ഇരുചക്ര വാഹനം, മൊബൈല്‍ ഫോണ്‍, ഫ്രിഡ്ജ്, എസി, കംപ്യൂട്ടര്‍, വാഷിങ് മെഷീന്‍ എന്നിവയ്ക്ക് വില വര്‍ധിപ്പിച്ചു. നോട്ട് ബുക്ക്, കണ്ണട, സ്‌കൂള്‍ബാഗ്, മുള ഉരുപ്പടികള്‍, ടെലിവിഷന്‍ എന്നിവയുടെ വിലയും ഉയരും.
തിരുവനന്തപുരം: സംസ്ഥാനത്തെ 2019-20 ബജറ്റ് പ്രകാരം ആഡംഭര വസ്തുക്കളുടെ വില ഉയരും. ഇലട്രോണിക് ഉല്‍പന്നങ്ങളുടെ വിലയും കൂടും. ഒരു വര്‍ഷത്തേക്ക് പ്രതീക്ഷിച്ചിരുന്ന പ്രളയ സെസ് രണ്ട് വര്‍ഷത്തേക്ക് വര്‍ധിപ്പിച്ചതാണ് വില കൂടാന്‍ കാരണം. 12, 18, 28 ശതമാനം ജിഎസ്ടിയുള്ള ഉല്‍്പന്നങ്ങള്‍ക്ക് ഒരു ശതമാനം സെസ് പ്രഖ്യാപിച്ചു. കാല്‍ ശതമാനം സെസ് വന്നതോടെ സ്വര്‍ണ്ണത്തിനും വെള്ളിക്കും വില ഉയരും. ബിയര്‍ വൈന്‍ ഉള്‍പ്പടെ എല്ലാ മദ്യത്തിന്റേയും നികുതി രണ്ട് ശതമാനം കൂടി. 150 കോടി രൂപയാണ് ഇതു വഴി അധികം പ്രതീക്ഷിക്കുന്നത്. മദ്യത്തിനും സിനിമാ ടിക്കറ്റിനും നിരക്ക് കൂടും. 10 ശതമാനം വിനോദ നികുതി ഈടാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കി.
പ്ലൈവുഡ്, പെയിന്റ്, സിമന്റ്, മാര്‍ബിള്‍, ഗ്രാനൈറ്റ്, ടൈല്‍സ്, ടൂത്ത് പേസ്റ്റ്, സോപ്പ്, ്‌ഹെയര്‍ ഓയില്‍, പാക്കറ്റ് ഫുഡുകള്‍, ചോക്ലേറ്റ്, ശീതള പാനീയം, സ്വര്‍ണം, കാര്‍, ഇരുചക്ര വാഹനം, മൊബൈല്‍ ഫോണ്‍, ഫ്രിഡ്ജ്, എസി, കംപ്യൂട്ടര്‍, വാഷിങ് മെഷീന്‍ എന്നിവയ്ക്ക് വില വര്‍ധിപ്പിച്ചു. നോട്ട് ബുക്ക്, കണ്ണട, സ്‌കൂള്‍ബാഗ്, മുള ഉരുപ്പടികള്‍, ടെലിവിഷന്‍ എന്നിവയുടെ വിലയും ഉയരും. ഭൂരിഭാഗം ഉല്‍പന്നങ്ങള്‍ക്കും വില വര്‍ധിച്ച സാഹചര്യമാണ്.
20 മുതല്‍ 50 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 6% സേവനനികുതിയില്‍ ഇളവുണ്ട്. വൈദ്യുതി വാഹനങ്ങള്‍ക്ക് ആദ്യ അഞ്ചുവര്‍ഷം 50% നികുതിയിളവ് പ്രഖ്യാപിച്ചു. അനുബന്ധ കരാറുകള്‍ക്ക് ഒരേ മുദ്രവില ആവശ്യമില്ല. ബില്‍ഡര്‍മാരുമായുള്ള ഇടപാടിന്റെ നികുതി കുറച്ചു. റവന്യൂവകുപ്പില്‍ അപേക്ഷകള്‍ക്ക് 5 രൂപ സ്റ്റാംപുകള്‍ വേണ്ട. അപ്പീല്‍ ഫീസ് 50 രൂപയായി ഉയര്‍ത്തി. വിവിധവകുപ്പുകളിലെ ചാര്‍ജുകളും സേവനങ്ങളും 5 ശതമാനം ഉയര്‍ത്തി.
ആഡംബരവീടുകളുടെ നികുതി കൂട്ടി. 3000 ചതുരശ്രഅടിക്കുമേല്‍ വിസ്തീര്‍ണമുള്ള വീടുകള്‍ക്ക് അധികനികുതി ഈടാക്കും. ഇതുവഴി 50 കോടിരൂപ സര്‍ക്കാരിന് അധികവരുമാനം ലഭിക്കും. ഭൂമിയുടെ ന്യായവില കൂട്ടി. ന്യായവിലയില്‍ 10 ശതമാനം വര്‍ധനയാണ് ബജറ്റ് മുന്നോട്ടുവയ്ക്കുന്നത്.
RELATED STORIES
സ്വര്‍ണ വില 44,000 തൊട്ടു; വിവാഹ വിപണിയില്‍ ആശങ്ക
21 March 2023 5:06 AM GMTസര്‍ജിക്കല്‍ ഐസിയുവിലെ പീഡനം മനുഷ്യാവകാശ ലംഘനം; പ്രതിക്ക് കടുത്ത ശിക്ഷ ...
21 March 2023 4:31 AM GMTവിന്‍സന്റ് പല്ലിശ്ശേരിക്ക് ഗിന്നസ് വേള്‍ഡ് റെക്കോഡ്
20 March 2023 6:19 PM GMTശ്രീനഗറില്‍ ലുലുവിന്റെ ഹൈപ്പര്‍മാര്‍ക്കറ്റ് വരുന്നു
20 March 2023 12:10 PM GMTമെഡിക്കല്‍ കോളേജില്‍ യുവതിക്ക് നേരെ ലൈംഗിക പീഡനം; എസ് ഡി പി ഐ...
20 March 2023 12:04 PM GMTആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവന ന്യൂനപക്ഷ സമൂഹങ്ങളെ ഒറ്റുകൊടുക്കുന്നത്: ...
20 March 2023 12:01 PM GMT