Kerala

പ്രമുഖ തമിഴ് നോവലിസ്റ്റ് തോപ്പില്‍ മുഹമ്മദ് മീരാന്‍ അന്തരിച്ചു

ദക്ഷിണേന്ത്യയിലെ സവിശേഷ സാമൂഹിക സാംസ്‌കാരിക ജീവിതത്തെ മുഖ്യധാരാ സാഹിത്യത്തിലേക്ക് കൊണ്ടുവരുന്നതില്‍ പ്രമുഖ പങ്കുവഹിച്ച അദ്ദേഹം, മലയാളം, തമിഴ്, അറബി മലയാളം, അറബി തമിഴ് സാഹിത്യങ്ങളെ പരസ്പരം ബന്ധപ്പെടുത്തി പഠിക്കാനും അവയ്ക്കിടയിലെ ആശയസംവാദങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാനും പരിശ്രമങ്ങള്‍ നടത്തിയ സാഹിത്യകാരനായിരുന്നു.

പ്രമുഖ തമിഴ് നോവലിസ്റ്റ് തോപ്പില്‍ മുഹമ്മദ് മീരാന്‍ അന്തരിച്ചു
X

കോഴിക്കോട്: പ്രമുഖ തമിഴ് നോവലിസ്റ്റ് തോപ്പില്‍ മുഹമ്മദ് മീരാന്‍ (75) അന്തരിച്ചു. ദക്ഷിണേന്ത്യയിലെ സവിശേഷ സാമൂഹിക സാംസ്‌കാരിക ജീവിതത്തെ മുഖ്യധാരാ സാഹിത്യത്തിലേക്ക് കൊണ്ടുവരുന്നതില്‍ പ്രമുഖ പങ്കുവഹിച്ച അദ്ദേഹം, മലയാളം, തമിഴ്, അറബി മലയാളം, അറബി തമിഴ് സാഹിത്യങ്ങളെ പരസ്പരം ബന്ധപ്പെടുത്തി പഠിക്കാനും അവയ്ക്കിടയിലെ ആശയസംവാദങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാനും പരിശ്രമങ്ങള്‍ നടത്തിയ സാഹിത്യകാരനായിരുന്നു.

1944 സപ്തംബര്‍ 26ന് കന്യാകുമാരി ജില്ലയിലെ തേങ്ങാപ്പട്ടണത്ത് ജനിച്ച മീരാന്റെ കൃതികള്‍ നിരവധി ഇന്ത്യന്‍, വിദേശ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, തമിഴ്‌നാട് സര്‍ക്കാരിന്റെ അവാര്‍ഡ് ഉള്‍പ്പടെ നിരവധി അവാര്‍ഡുകള്‍ നേടിയ അദ്ദേഹം, നാഷനല്‍ ബുക്ക് ട്രസ്റ്റിന്റെ ഉപദേശക സമിതി, ദൂരദര്‍ശന്‍ പ്രോഗ്രാം കമ്മിറ്റി, മാനവ വിഭവശേഷി വകുപ്പിന്റെ സിപിഐഎല്‍ കൗണ്‍സില്‍ എന്നിവയില്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. തമിഴും മലയാളവും ഒരുപോലെ വഴങ്ങുന്ന മീരാന്‍ ഇരുഭാഷകളിലും രചനകള്‍ നിര്‍വഹിച്ചു.

ഒരു കടലോരഗ്രാമത്തിന്‍ കഥൈ (ഒരു കടലോര ഗ്രാമത്തിന്റെ കഥ) ചായ് വുനാര്‍ കാലി (ചാരു കസേര), കൂനന്‍ തോപ്പ് തുടങ്ങി അദ്ദേഹത്തിന്റെ പല കൃതികളും മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. വിസ്മരിക്കപ്പെട്ടവര്‍ എന്ന പേരില്‍ ഒരു ചെറു നോവല്‍ മലയാളത്തില്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. മലയാളികളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹത്തിന്റെ വിയോഗം സാഹിത്യലോകത്തിന് വലിയൊരു നഷ്ടം തന്നെയാണ്. ഭാര്യ: ജമീലാ മീരാന്‍. മക്കള്‍: ഷമീം അഹമ്മദ്, മിര്‍സാദ് അഹമ്മദ്.

Next Story

RELATED STORIES

Share it