പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രമേയം പാസാക്കി തളിപ്പറമ്പ നഗരസഭ; ബിജെപി കൗണ്‍സിലര്‍ ഇറങ്ങിപ്പോയി

നമ്മുടെ രാജ്യത്ത് ഉയര്‍ന്നുവരുന്ന പ്രതിഷേധം കണക്കിലെടുത്ത് മതാടിസ്ഥാനത്തിലുള്ള വിവേചനത്തിന് വഴിവയ്ക്കുന്ന നിയമം റദ്ദാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ചെയര്‍മാന്‍ അള്ളാംകുളം മഹമൂദ് അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രമേയം പാസാക്കി തളിപ്പറമ്പ നഗരസഭ; ബിജെപി കൗണ്‍സിലര്‍ ഇറങ്ങിപ്പോയി

കണ്ണൂര്‍: പൗരത്വ ഭേദഗതി നിയമവും എന്‍ആര്‍സിയും രാജ്യത്ത് നടപ്പാക്കുന്നതില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണമെന്നും ബില്ലുമായി ബന്ധപ്പെട്ട് എല്ലാ നടപടിക്രമങ്ങളും അവസാനിപ്പിക്കണമെന്നുമാവശ്യപ്പെട്ട് തളിപ്പറമ്പ നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ പ്രമേയം പാസാക്കി. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കിടയില്‍ ആശങ്കകളുണ്ടാവുകയും രാജ്യവ്യാപകമായി പ്രതിഷേധമുയരുകയും ചെയ്തിട്ടുണ്ട്. പാര്‍ലമെന്റ് പാസാക്കിയ നിയമം മൗലികാവകാശങ്ങളുടെ ലംഘനമാണ്. ഇന്ത്യന്‍ ഭരണഘടന മതേതരമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതാണ്.

നമ്മുടെ രാജ്യത്ത് ഉയര്‍ന്നുവരുന്ന പ്രതിഷേധം കണക്കിലെടുത്ത് മതാടിസ്ഥാനത്തിലുള്ള വിവേചനത്തിന് വഴിവയ്ക്കുന്ന നിയമം റദ്ദാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ചെയര്‍മാന്‍ അള്ളാംകുളം മഹമൂദ് അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. വോട്ടുബാങ്ക് ലക്ഷ്യമിട്ടുള്ള പ്രമേയമെന്നാരോപിച്ച് ബിജെപി കൗണ്‍സിലര്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി. ചെയര്‍പേഴ്‌സന്‍ സ്ഥിരംസമിതി അധ്യക്ഷന്‍ മുഹമ്മദ് ഇഖ്ബാല്‍, കൗണ്‍സിലര്‍ മുഹമ്മദ് നിസാര്‍, പ്രതിപക്ഷ നേതാവ് കെ മുരളീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

RELATED STORIES

Share it
Top