Kerala

തകില്‍ വിദ്വാന്‍ കരുണാമൂര്‍ത്തി അന്തരിച്ചു

കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കോട്ടയം വൈക്കം ചാലപ്പറമ്പ് സ്വദേശിയാണ്.

തകില്‍ വിദ്വാന്‍ കരുണാമൂര്‍ത്തി അന്തരിച്ചു
X

കോട്ടയം: പ്രശസ്ത തകില്‍ വിദ്വാന്‍ കരുണാമൂര്‍ത്തി (54) അന്തരിച്ചു. കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കോട്ടയം വൈക്കം ചാലപ്പറമ്പ് സ്വദേശിയാണ്.

തകില്‍ വാദ്യത്തെ രാജ്യാന്തര പ്രശസ്തിയിലേക്ക് ഉയര്‍ത്തിയ കലാകാരനാണ്. വൈക്കം ക്ഷേത്രകലാപീഠം അധ്യാപകനായിരുന്നു. കാഞ്ചി കാമകോടി പീഠം ആസ്ഥാന വിദ്വാന്‍ പദവി നേടിയിട്ടുണ്ട്. ശ്രീലത മൂര്‍ത്തിയാണ് ഭാര്യ. ആതിര മൂര്‍ത്തി, ആനന്ദ് മൂര്‍ത്തി എന്നിവര്‍ മക്കളാണ്. കരുണാമൂര്‍ത്തിയുടെ സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ടിന് വൈക്കത്ത് നടക്കും.

Next Story

RELATED STORIES

Share it